വീട്ടിൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും അല്ലെ. ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാത്തവർ ഇന്നത്തെ കാലത്ത് വളരെ ചുരുക്കം പേർ മാത്രമാണ്. ഇത്തരം പാത്രങ്ങൾ ഉപയോഗിക്കുന്നവർക്ക് അറിയാം ഇതിന്റെ കോട്ടിംഗ് പെട്ടെന്ന് തന്നെ പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പാത്രങ്ങളിലെ കോട്ടിംഗ് പോയശേഷം ഇത് ഉപയോഗിക്കുന്നത് മറ്റു പല അസുഖങ്ങൾക്കും കാരണമായേക്കാം.
ഇത് കേടുകൂടാതെ ഇതിന്റെ കോട്ടിംഗ് പോകാതെ തന്നെ പുതിയത് പോലെ എന്നും ഉപയോഗിക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ഇത്തരത്തിലുള്ള കോട്ടിംഗ് ഇളകി പോകാതെ പുതിയത് പോലെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതിനു വേണ്ടി എന്തെല്ലാം ചെയ്യാം എന്ന് നോക്കാം.
ഇത് ആദ്യം വാങ്ങി കൊണ്ടു വരുമ്പോൾ തന്നെ ഇത് നന്നായി കഴുകിയ ശേഷം അതിന്റെ വെള്ളം തുടച്ചു കളയുക. അതിനുശേഷം കുറച്ച് കുക്കിംഗ് ഓയിൽ ഒഴിച്ചശേഷം ഇത് എല്ലാ ഭാഗത്തും പുരട്ടി കൊടുക്കുക. അതിനുശേഷം പിന്നീട് കുക്ക് ചെയ്യുമ്പോൾ ഇത് കഴുകി കളഞ്ഞ ശേഷം കുക്ക് ചെയ്യാം. നോൺ സ്റ്റിക്ക് പാത്രങ്ങൾ കുക്ക് ചെയ്യാനായി ഗ്യാസിന് മുകളിൽ വെക്കുമ്പോൾ ഒരിക്കലും.
കൂടുതൽ ഫ്ലാമിൽ വെക്കരുത് കുറഞ്ഞ തീയിൽ മാത്രം വെക്കുക. കൂടുതൽ ചൂട് ആകുന്നത് മൂലവും ഇത്തരത്തിലുള്ള കോട്ടിംഗ് പോകാൻ സാധ്യതയുണ്ട്. അതുപോലെതന്നെ ചൂടായിരിക്കുന്ന പാനിലേക്ക് പെട്ടെന്ന് വെള്ളമൊഴിച്ച് കഴുകരുത്. ഇങ്ങനെ ചെയ്താലും കോട്ടിംഗ് ഇളകാനുള്ള സാധ്യതയുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.