നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചാമ്പ. പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ ചാമ്പക്ക യിൽ അടങ്ങിയിട്ടുണ്ട്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഇത്. നമ്മുടെ തൊടികളിൽ സർവ്വസാധാരണമായി കാണാൻ കഴിയുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റു പഴങ്ങൾക്ക് ലഭിച്ച സ്വീകാര്യത ചാമ്പയ്ക്കക്ക് ലഭിച്ചിട്ടില്ല എന്നതാണ് സത്യം. എങ്കിലും ബാല്യകാലത്ത് ചാമ്പക്ക പറിച്ച് കഴിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല.
നമ്മുടെ തൊടികളിൽ സർവ്വസാധാരണമായി വളർത്തുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. അവധിക്കാലങ്ങളിൽ ചാമ്പക്ക പറിച്ച് കഴിക്കാത്തവരും ഉണ്ടാകില്ല. കൈവെള്ളയിൽ കുറച്ച് ഉപ്പ് ഇട്ട് അതിൽ ചാമ്പ തൊട്ട് ആസ്വദിച്ച് കഴിക്കുന്ന കുട്ടിക്കാലം ചിലരുടെ മനസ്സിലെങ്കിലും ഇപ്പോഴും ഉണ്ടാകും. അതേസമയം ആർക്കും വേണ്ടാത്ത ചാമ്പ താഴെ വീഴുന്ന അവസ്ഥയും ഇന്ന് കണ്ടുവരുന്നുണ്ട്. എന്നാൽ ഈ ഫല ത്തിനുള്ളിൽ അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങൾ നിരവധിയാണ്.
ഇത് അറിഞ്ഞാൽ ഒറ്റ ചാമ്പക്ക പോലും വെറുതെ കളയാൻ നിങ്ങൾക്ക് തോന്നില്ല. പല പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. റോസ് ചുവപ്പ് നിറങ്ങളിലാണ് ഇത് കാണപ്പെടുന്നത്. നല്ല ജലാംശമുള്ള കായ്കൾ വീടുകളിൽ ഫ്രിഡ്ജിൽ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. പ്രത്യേക പരിചരണം ഒന്നുമില്ലാതെ വളരുന്ന ഒന്നാണ് ഇത്. ജലാംശം കൂടുതലുള്ളതിനാൽ ശരീരത്തിൽ ജലനഷ്ടം പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ്.
കൂടാതെ വയറിളക്കം ഉണ്ടാകുമ്പോഴും കഴിക്കാൻ നല്ലതാണ് ഇത്. ഉണക്കിയെടുത്ത അച്ചാർ ഇടാനും ഇത് നല്ലതാണ്. ചാമ്പയ്ക്ക കുരു ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. തിമിരം ആസ്മ പോലുള്ള അസുഖങ്ങൾക്ക് പരിഹാരമാണ് ഇത്. ഇതിന്റെ പൂക്കൾ പനി കുറയ്ക്കാൻ നല്ലതാണ്. പ്രമേഹരോഗികൾക്കു കഴിക്കാവുന്ന ഫലമാണ് ഇത്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ലൊരു പരിഹാരമാർഗമാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.