ഒരുവിധം എല്ലാ വീട്ടമ്മമാരും ദോശ ഉണ്ടാക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നമാണ് ദോശക്കലിൽ ദോശ ഒട്ടിപ്പിടിക്കുന്ന പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തൊക്കെ ചെയ്താലും ദോശ ഒട്ടിപ്പിടിക്കാതെ എടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതുമൂലം ധാരാളം സമയ നഷ്ടം ഉണ്ടാവുകയും ചില സമയങ്ങളിൽ ദേഷ്യം വരികയും. പിന്നീട് ദോശ പണി തന്നെ നിർത്തിവയ്ക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട് എന്ന്. ഒട്ടുമിക്ക ആളുകൾക്കും ദോശ ഇഷ്ടമാണ് അല്ലേ.
എന്നാൽ ദോശ ഉണ്ടാക്കുന്നത് തലവേദനയായാൽ എന്താണ് ചെയ്യുക. എന്നാൽ നിങ്ങൾക്ക് ഇനി വളരെ എളുപ്പത്തിൽ തന്നെ ദോശ തയ്യാറാക്കാവുന്നതാണ്. ദോശ നല്ല രീതിയിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും പല കാര്യങ്ങളും നമ്മൾ ചെയ്തു നോക്കാറുണ്ട്. കല്ലിൽ ചുടുന്ന ദോശയാണ് ഏറ്റവും ടേസ്റ്റ്. തുരുമ്പ് പിടിച്ചിരിക്കുന്ന കല്ല് ആണെങ്കിലും പുതിയ കല്ല് ആണെങ്കിലും പെട്ടെന്ന് മയക്കി എടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിന് ഇവിടെ എടുക്കുന്നത് ഒരു നാരങ്ങ വലുപ്പത്തിലുള്ള കോൽ പുളിയാണ്.
ഇതിൽ ക്കുറച്ച് വെള്ളം ഒഴിച്ച് കുഴമ്പ് പരിവത്തിലാക്കാം. പിന്നീട് പുതിയ ചട്ടി ആണെങ്കിലും മാറ്റിവെച്ചിരിക്കുന്ന ദോശ കല്ല് ആണെങ്കിലും അതിലേക്ക് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. പിന്നീട് ചെറിയ ചൂടിലെ ഗ്യാസ്ൽ ഇട്ട് ചൂടാക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ വെള്ളം ഡ്രൈ ആകുന്നതാണ്. ഇത് എല്ലാ ഭാഗത്തും ആക്കി കൊടുക്കുക. ചില സമയങ്ങളിൽ ഡ്രൈ ആകുമ്പോൾ ആ ഭാഗത്തുള്ള പുള്ളി കുറയുന്നത് പോലെ തോന്നും. ഇത്തരത്തിൽ പേസ്റ്റ് ബാക്കിയുണ്ടെങ്കിൽ അതു കൂടിയിട്ട് ഇങ്ങനെ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്.
10 മിനിറ്റ് ആകുമ്പോഴേക്കും കല്ല് നല്ല ചൂടായി ഇതിൽ നല്ല രീതിയിൽ തന്നെ പുളി പിടിച്ച് പുതിയ ചട്ടിയിൽ എന്തെല്ലാം അഴുക്കുണ്ടോ എന്തെല്ലാം സാധനങ്ങൾ ഉണ്ടോ അതെല്ലാം തന്നെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് നല്ല രീതിയിൽ ഡ്രൈയാണ് ഇരിക്കുന്നത്. പിന്നീട് ഇതിൽ കുറച്ചു വെള്ളം ഒഴിച്ച് നന്നായി റബ്ബ് ചെയ്തു കൊടുക്കുക. പിന്നീട് ഇതിൽ ഒരു ചകിരി അല്ലെങ്കിൽ സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ച് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല മയമുള്ളതായി മാറുന്നതാണ്. പിന്നീട് ഈ കല്ല് അടുപ്പിൽ വച്ച് 10 മിനിറ്റ് നന്നായി ചൂടാക്കുക. ഇത് ചൂടെ വരുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ചുകൊടുത്ത് നന്നായി പരത്തി എടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.