ഉയർന്ന രക്തസമ്മർദ്ദം അപകടം വിളിച്ചുവരുത്തും… ഇത് നിയന്ത്രിക്കാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…

ബ്ലഡ്‌ പ്രഷർ ശരീരത്തിന് വലിയ രീതിയിലുള്ള വെല്ലുവിളി ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ്. ഇന്ന് വീടുകളിൽ ഒരാൾക്കെങ്കിലുമുള്ള ഒരു പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. ബിപി അതുപോലെതന്നെ ഹൈപ്പർ ടെൻഷൻ. ഉയർന്ന രക്തസമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം. മരുന്ന് കൂടെ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതുപോലെതന്നെ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ചും എന്തെല്ലാമാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുകാലത്ത് ഉയർന്ന രക്തസമ്മർദ്ദം പ്രായമായവരിൽ മാത്രം കണ്ടു വരുന്ന ഒന്നായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും 20 25 പ്രായം മുതൽ തന്നെ ഹൈബിപി അഥവാ ഹൈ ടെൻഷൻ കാണാറുണ്ട്. 120 /80 ആണ് നോർമൽ ബിപിയുടെ അളവായി കാണാൻ കഴിയുക.

ഹൈപ്പർ ടെൻഷൻ അഥവാ രക്തസമ്മർദ്ദം രണ്ടു തരത്തിൽ കാണാൻ കഴിയും. പ്രൈമറി ഹൈപ്പർ ടെൻഷൻ അതുപോലെതന്നെ സെക്കൻഡറി ഹൈബർ ടെൻഷൻ. പാരമ്പര്യമായി അതുമല്ലെങ്കിൽ പ്രത്യേകിച്ച യാതൊരു കാരണവുമില്ലാതെ ഉയർന്നുവരുന്ന രക്തസമ്മർദ്ദമാണ് പ്രൈമറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്. അതുപോലെതന്നെ മറ്റ് എന്തെങ്കിലും അസുഖങ്ങൾ കാരണം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുകയാണെങ്കിൽ ഇതിനെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്നാണ് പറയുന്നത്. ഉദാഹരണത്തിന് തൈറോയ്ഡ് രോഗങ്ങൾ ഉള്ളവർ ഹൃദ്രോഗമുള്ളവർ അതുമല്ലെങ്കിൽ വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർ.


ഇനി ഉയർന്ന രക്തസമർദ്ദം വരാനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പുകവലിയും അതുപോലെ തന്നെ മദ്യപാനവും. മറ്റൊന്നാണ് പാരമ്പര്യമായി ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ. ഇതുകൂടാതെ പ്രധാനപ്പെട്ട മറ്റൊരു കാരണമാണ് ഇന്നത്തെ ജീവിതശൈലി. ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിൽ ധാരാളം ചങ്ക് ഫുഡ്സ് ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ എന്നിവയും ധാരാളം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ കൂടെ വ്യായാമം ചെയ്യാതെ വരുമ്പോൾ ഇത് അമിതമായി വണത്തിന് കാരണമാകുന്നു.

ഇത് പിന്നീട് ഉയർന്ന രക്തസമ്മർദ്ധത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. കൂടാതെ ഉറക്കക്കുറവ് മാനസിക സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നുണ്ട്. ഇത് പിന്നീട് ഹൃദയഘതം പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. അതുപോലെ തന്നെ പഷാഘാതത്തിലേക്ക് ഇത് കാരണമാകുന്നു. അതുപോലെതന്നെ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ചും ഇവിടെ പറയുന്നുണ്ട്. ഇത് മരുന്ന് കഴിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്രദമായ കാര്യങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *