സവാളയുടെ ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ലഭ്യമായ ഒന്നാണ് സവാള. കൂടുതൽ കറികളിൽ ചേർക്കാനാണ് സവാള ഉപയോഗിക്കുന്നത്. എന്നാൽ പലപ്പോഴും ഇതിന്റെ ആരൊഗ്യ ഗുണങ്ങളെ പറ്റി അറിയണമെന്നില്ല. നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ച് സവാള ഇല്ലാത്ത ഭക്ഷണശീലം സംഘൽപ്പിക്കാൻ പോലും കഴിയില്ല. നമ്മുടെ പാരമ്പര്യം ഭക്ഷണങ്ങൾക്ക് ഒപ്പം സവാള ഉണ്ടാകും. അത് സാമ്പാർ ഉൾപ്പെടുന്ന വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ കൂടെയാണെങ്കിലും ഇറച്ചി കറി ഉൾപ്പെടുന്ന നോൺ വെജ് ഭക്ഷണങ്ങളുടെ കൂടെയാണെങ്കിലും സവാള ഉൾപ്പെടുത്തുന്നുണ്ട്. നിരവധി കോശങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.
നമ്മൾ ദിവസവും കൂടുതൽ സവാള ഉൾപ്പെടുന്ന ഭക്ഷണം ശീലം ആകേണ്ടത് അത്യാവശ്യമാണ്. ഇതിന് ഏഴ് കാരണങ്ങളാണ് ഉള്ളത്. എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ഹൃദയ ആരോഗ്യം സംരക്ഷിക്കാൻ ഇത് സഹായിക്കുന്നുണ്ട്. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ രക്തത്തിൽ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. പ്ളേറ്റ് ലെറ്റ് അടിയുന്നത് തടയാൻ സവാള സഹായിക്കുന്നുണ്ട്. ഇതുവഴി ഹൃദയത്തെ പൊന്നുപോലെ കാക്കാൻ സവാളയ്ക്ക് സാധിക്കും എന്നാണ് ഗവേഷകർ പറയുന്നത്. രണ്ടാമത് പ്രമേഹം നിയന്ത്രിക്കും.
സൾഫർഘടകങ്ങൾ കൂടാതെ സവാളയിൽ അടങ്ങിയിട്ടുള്ള കോർസറ്റിൻ എന്ന ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. സവാളയിൽ കൂടുതലായി അടങ്ങിയിട്ടുള്ള വൈറ്റമിൻ സി ശരീര കോശങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതാണ്. സമ്മർദം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ഇതിന് സഹായിക്കുന്ന കോർസറ്റിൻ സവാളയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന്റെ കൂടെ തന്നെ സവാള ചെറുതായി അരിഞ്ഞു പച്ചയ്ക്ക് കഴിച്ചാൽ ഇതിന്റെ ഗുണം.
നമുക്ക് കൂടുതലായി ലഭിക്കുന്നതാണ്. അതുപോലെതന്നെ ക്യാൻസർ പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. സവാളയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓസിഡന്റ്റുകളും അതുപോലെതന്നെ ഓർഗാണോ സൾഫർ ഘടകങ്ങളും ക്യാൻസർ നന്നായി പ്രതിരോധിക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. പ്രൊസ്റ്റേറ്റ് ക്യാൻസർ വൃക്കയിലെ ക്യാൻസർ വായിലെ ക്യാൻസർ സ്ഥാനാർഭുതം തുടങ്ങിയവ പ്രതിരോധിക്കാൻ സഹായിക്കുന്നതാണ്. അതുപോലെതന്നെ ചർമ സംരക്ഷണത്തിനും ഇത് സഹായിക്കുന്നുണ്ട്. ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam