ശാരീരിക വേദനകളാൽ ബുദ്ധിമുട്ടുന്നവരാണ് നാം ഓരോരുത്തരും. അതിൽ ഏറ്റവും അധികം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു വേദനയാണ് നടുവേദന. ഇന്നത്തെ കാലത്ത് ഒട്ടനവധി ആളുകളാണ് ഇത് മൂലം വലയുന്നത്. നടുവേദന അനുഭവിക്കാത്തവരായി വളരെ ചുരുക്കം പേരേ ഉണ്ടാകുകയുള്ളൂ. ഈ നടുവേദന പല കാരണങ്ങളാൽ നമുക്ക് ഉണ്ടാക്കാം. ഭാരമുള്ള ജോലികൾ ചെയ്യുന്നത് വഴി . കുമ്പിട്ട് ഉള്ള ജോലികൾ ചെയ്യുന്നത് വഴി.
ഏതെങ്കിലും തരത്തിലുള്ള ഇഞ്ചുറികൾ ഉള്ളവർക്ക് ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് അടിക്കടി ഓപ്പറേഷനുകൾ കഴിഞ്ഞവർക്ക് എന്നിങ്ങനെ പലതരത്തിലുള്ള ആളുകൾക്കും നടുവേദന ഉണ്ടാകാം. എന്നാൽ ചിലവർക്ക് നടുവേദനയോടൊപ്പം തന്നെ കാലുവേദനയും അനുഭവപ്പെടാറുണ്ട്. ഇത് അവർക്ക് നടക്കാൻ വരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കാലുവേദനയ്ക്കൊപ്പം കാലുകളിലെ മരവിപ്പായും കാലുകളിലെ പുകച്ചിലായും അനുഭവപ്പെടാറുണ്ട്.
ഇങ്ങനെ ഉണ്ടാവുന്നതിലെ കാരണമെന്ന് പറയുന്നത് നമ്മുടെ നട്ടെല്ലിന്റെ അവിടെനിന്ന് കാലിന്റെ പെരുവിലൽ വരെ നീണ്ടുനിൽക്കുന്ന നാഡിയിലുണ്ടാകുന്ന ക്ഷതമാണ്. ഈ ഒരു അവസ്ഥയെയും സയാറ്റിക്ക എന്നാണ് പറയുന്നത്. ഈ സയാറ്റിക്ക ഉണ്ടാവുന്ന പ്രധാന കാരണം എന്ന് പറയുന്നത് നട്ടെല്ലിൽ ഉണ്ടാകുന്ന ഏതെങ്കിലും ഒരു ക്ഷതമോ ഡിസ്കുകൾ തേഞ്ഞു പോകുന്നതോ ഡിസ്കുകൾ ഇരിക്കുന്ന സ്ഥാനത്തുനിന്ന് നീങ്ങിപ്പോകുന്നതോ ആകാം.
ഇവയ്ക്കെല്ലാം പുറമേ സയാറ്റിക്ക് ഞരമ്പിനെയും ക്ഷതം ഉണ്ടാകുന്നതും ഇത്തരം വേദനകൾക്ക് കാരണമാകാറുണ്ട്. ഈ ഒരു അവസ്ഥ എന്ന് പറയുന്നത് ഓരോരുത്തർക്കും സഹിക്കാൻ പറ്റുന്നതിനുമപ്പുറമാണ്. ഈ ഒരു അവസ്ഥയെ നിർണയിക്കുന്നതിന് എംആർഐ സ്കാൻ ആണ് ഉപയോഗിക്കുന്നത്. ഇതുവഴി ഇതിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനും സാധിക്കും. തുടർന്ന് വീഡിയോ കാണുക.