ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നാടിന്റെ പൂർണമായ നാടൻ പഴം എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് പേരക്ക. നമ്മുടെ പറമ്പുകളിലും അല്ലെങ്കിൽ അടുത്ത പ്രദേശങ്ങളിലും കാണാവുന്ന ഒന്നാണ് ഇത്. എന്നാൽ ഇന്നത്തെ കാലത്ത് പേരക്കയോടുള്ള ഇഷ്ടം പലരിലും കുറഞ്ഞു വന്നിരിക്കുകയാണ്. നമ്മുടെ നാടിന്റെ പൂർണമായ നാടൻ പഴമായതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. വൈറ്റമിൻ സിയുടെയും ഫൈബറുകളുടെയും ഒരു വലിയ കലവറ തന്നെയാണ് പേരക്ക എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
കാലങ്ങളായി പാരമ്പര്യ വൈദ്യന്മാരുടെ മരുന്നുകളുടെ പ്രധാന ഔഷധക്കൂട്ടാണ് ഇത്. വയറിളക്കം വൃണങ്ങൾ തുടങ്ങിയവ സുഖപ്പെടുത്താൻ ഇത് കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. ക്യാൻസർ പ്രതിരോധിക്കാനും പേരയില വളരെയേറെ സഹായിക്കുന്നുണ്ട് എന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ പേരയില ഇട്ട് ചായ കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ സ്വപ്ന തുല്യമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഇവിടെ ആവശ്യമുള്ളത് കുറച്ചു പേരയുടെ തളിരിലാ മാത്രമാണ്. ഇവ നന്നായി കഴുകിയെടുക്കുക പിന്നീട് ഒരു കപ്പ് ചൂടുവെള്ളത്തിൽ കുതിർത്തിയെടുക്കുക.
പിന്നീട് ഈ വെള്ളത്തിൽ ചായ ഉണ്ടാക്കി കുടിക്കാവുന്നതാണ്. ഇങ്ങനെ ചായ ഉണ്ടാക്കി കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നറിയാമോ. ശരീരത്തിൽ ഉണ്ടാകുന്ന അമിതമായ ഭാരം കുറയ്ക്കാൻ ഇതു വളരെ സഹായിക്കുന്നുണ്ട്. ശരീരത്തിൽ ഷുഗർ നില ഉയരൻ അനുവദിക്കാതെയും വിശപ്പ് നിയന്ത്രിച്ചു ഇത്തരത്തിലുള്ള ചായ ഭാരം കുറയ്ക്കാനായി സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് പൂജ്യം കലോറി ഭഷണം ആയതിനാൽ ഭാരം വർദ്ധിപ്പിക്കും എന്ന ഭയം വേണ്ട. കൂടാതെ പ്രമേഹം നിയന്ത്രിക്കാനും ഇത് വളരെ സഹായിക്കുന്ന ഒന്നാണ്.
പറഞ്ഞപോലെ തന്നെ ശരീരത്തിൽ കൂടുതലായി ഉണ്ടാകുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹം പ്രശ്നങ്ങൾ പ്രതിരോധിക്കാനും അത് തടയാനും സഹായിക്കുന്ന ഒന്നാണ് ഇത്. ജപ്പാൻ കാരുടെ പ്രധാന പ്രമേഹ നിയന്ത്രണ ഉപാധിയാണ് പേരയില ച്ചായ ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഇതിലെ ആന്റി ഓസിഡന്റ് ആണ് പ്രധാനമായി കൊളസ്ട്രോൾ തടയാൻ സഹായിക്കുന്നത്. ഹൃദ്രോഗം പോലുള്ള പ്രശ്നങ്ങൾ തടയാനും വളരെ സഹായിക്കുന്നു. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Inside Malayalam