എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില നാട്ടറിവുകൾ… ഇത് നിങ്ങൾക്ക് ഗുണം ചെയ്യും…

പണ്ടുകാലങ്ങളിൽ കൂടുതൽ ആളുകൾ പല നാടൻ വൈദ്യവും അതുപോലെ തന്നെ പച്ചമരുന്ന് ആണ് കൂടുതലായി മരുന്നായി ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ വളർന്നിരിക്കുന്ന സാഹചര്യത്തിൽ പലരും നാടൻ വൈദ്യശാസ്ത്രത്തിൽ പിറകെ പോകേണ്ട ആവശ്യമില്ല. എന്നാൽ ചെറിയ ചില പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ നാടൻ ഒറ്റമൂലികൾ ചില നാട്ടറിവുകളും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.

അത്തരത്തിൽ നമ്മൾ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ഫലപ്രദമായ ചില നാട്ടറിവുകളും ഒറ്റമൂലികളും കാണാൻ സാധിക്കും. അത്തരം കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാത്രി ഉറക്കം കുറവ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മൂന്ന് ചുവന്ന ഉള്ളി ഉറങ്ങുന്നതിനു മുൻപ് ചവച്ചിറക്കുക. ഉലുവയും ഗോതമ്പ് കഞ്ഞിയും വെച്ച് കഴിച്ചാൽ ശരീരഗാന്ധി കൂട്ടാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ദിവസവും രാവിലെ ഗ്രീൻ ടീയിൽ തേൻ ചേർത്തു കഴിക്കുന്നത് നല്ല ഉന്മേഷം ലഭിക്കുകയും അതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കാനും സാധിക്കുന്നതാണ്.

കൂടാതെ കുളിക്കുന്ന വെള്ളത്തിൽ രാമച്ചം ഇട്ട് തിളപ്പിച്ചാൽ ശരീരത്തിലെ വാസനയും കുളിർമയും ലഭിക്കുന്നതാണ്. പച്ചമഞ്ഞളും വേപ്പിലയും അരച്ച മുഖത്ത് പുരട്ടുന്നത് മുഖകുരു പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്നു കൂടിയാണ്. കാൽ മുട്ടിലെ നീര് കുറയ്ക്കാൻ മുരിങ്ങയിലയും അതുപോലെതന്നെ ഉപ്പും സമം ചേർത്ത് അരച്ച് നീര് ഉള്ള ഭാഗത്ത് കെട്ടിവെച്ചാൽ മതിയാകും. കൊളസ്ട്രോൾ മൂലമുള്ള പ്രശ്നങ്ങൾക്ക്.

ദിവസവും ഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ അതിനുശേഷം നാലോ അഞ്ചോ അല്ലി വെളുത്തുള്ളി ചതച്ച് കഴിക്കുക. തുളസിയിലയും ഗ്രാമ്പൂവും പച്ചമഞ്ഞളും ചേർത്ത് അരച്ച് പല്ല് വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ രോഗത്തിന് ശമനം ലഭിക്കുന്നതാണ്. കുളിക്കുന്ന വെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കുളിച്ചാൽ ശരീരത്തിന് നല്ല ഉന്മേഷവും വാസനയും ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : EasyHealth