നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള നിരവധി സസ്യജാലങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ചിത്രശലഭങ്ങൾ ചേർന്നിരിക്കുന്ന പോലെ നിലത്തോട് ചേർന്ന് ഇളം പച്ച നിറത്തിൽ നമ്മുടെ തൊടികളിൽ കാണുന്ന ഒരു ചെറിയ സസ്യമുണ്ട്. പുളിയാറിലയെ അറിയുമോ. നമ്മൾ കളയായി കരുതി തള്ളിക്കളയുന്ന ഈ ചെടി പാശ്ചാത്യ രാജ്യങ്ങളിൽ സാലഡിലും സൂപ്പിലും വരെ ഉപയോഗിക്കുന്നുണ്ട്. അമ്ലത കൂടിയതുകൊണ്ട് പുളിയാറിലാ പച്ചക്ക് കഴിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. ചവച്ച് കഴിക്കാൻ ബുദ്ധിമുട്ട് ഉള്ളവർ മറ്റ് ധാന്യങ്ങളുടെയും ചീരകളുടെയും കൂടെ ചേർത്ത് കറിയായി ഔഷധമായ് ഉപയോഗപ്പെടുത്താവുന്നതാണ്.
ഇരുമ്പ് കാൽസ്യം വിറ്റാമിൻ വിറ്റാമിൻ സി വിറ്റാമിൻ കെ പൊട്ടാസ്യം ഓക്സിലേറ്റ് എന്നിവ ധാരാളം ഇവിടെ കാണപ്പെടുന്നുണ്ട്. ഇതുകൂടാതെ ജലം പ്രോട്ടീൻ ഫ്ലവനൊയ്ടുകൾ ബീറ്റ കരോട്ടീൻ നിയാസിൻ ഫാറ്റി ആസിഡുകൾ ടാണിൻ തുടങ്ങിയവരും ഇവിടെ ധാരാളമായി കാണുന്നുണ്ട്. ആയുർവേദത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെയാണ് പുലിയറിലക്ക് ഉള്ളത്. നാട്ടുവൈദ്യത്തിലെ രാജാവ് എന്ന് വേണമെങ്കിൽ പുളിയറിലയെ പറയാം. ഇല അങ്ങനെ തന്നെ ചവച്ചരച് കഴിക്കാനും വളരെ നല്ലതാണ്.
അതുപോലെതന്നെ ചമ്മന്തി അരയ്ക്കുമ്പോൾ പുളിക്ക് പകരം ഈ ഇല ഉപയോഗിക്കുന്നത് സ്വാദും ഗുണമേന്മയും കൂട്ടാൻ സഹായിക്കുന്നുണ്ട്. സാമ്പാറിലെ അവിലിലും രസത്തിലും എല്ലാം തന്നെ പുളിക്കായി ഇല ചേർക്കാവുന്നതാണ്. ഇത് അരച്ച് ചേർത്ത് പുളിശ്ശേരി ഉണ്ടാക്കുകയും ചെയ്യാം. ദിവസവും ഇത് കഴിക്കുന്നത് മൂലം ദഹന സമ്പന്ധമായി പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്.
ഒരു നേരം പുളിയാറില്ല നീര് 25 മില്ലി വീതം മൂന്ന് ദിവസം കഴിച്ചാൽ ഒരുവിധം എല്ലാ രോഗങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുന്നതാണ്. നെല്ലിക്കയെക്കാൾ ഉയർന്ന അളവിൽ വിറ്റാമിൻ സി പുളിയാറിലയിൽ ഉണ്ട്. ഇത് ശക്തമായ രോഗപ്രതിരോധശേഷി നൽകുകയും അതുപോലെതന്നെ വെളുത്ത രക്താണുക്കളുടെ ഉൽപാദനം ഉദ്ദേജിപ്പിപിക്കുകയും ചെയ്യുന്നതാണ്. ഇതുവഴി അണുബാധ പോലുള്ള ആസ്വാസ്ഥതകൾ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth