മൂലക്കുരു വീണ്ടും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… ഈ കാര്യങ്ങൾ ശ്രദ്ധിക്കണം…
40 വയസ്സിന് മുകളിലുള്ള എല്ലാ മനുഷ്യർക്കും കണ്ടു വരാൻ സാധ്യതയുള്ള വളരെ സാധാരണമായി കാണുന്ന ഒരു അസുഖമാണ് പൈൽസ്. അഥവാ മൂലക്കുരു. നമ്മൾ രണ്ട് കാലിൽ നിൽക്കുന്നതിന്റെ ആഫ്റ്റർ എഫക്ട് ആണെന്ന് പറയാം. പൈൽസ് എന്ന് പറയുന്നത് നമ്മുടെ മലദ്വാരത്തിൽ ചുറ്റിലുമുള്ള അല്ലെങ്കിൽ ഉള്ളിലുള്ള രക്തക്കുഴലുകൾ വികസിക്കുകയും താഴേക്ക് ഇറങ്ങി വരികയും ചെയുന്നത് തന്നെയാണ് പൈൽസ് അഥവാ മൂലക്കുരു എന്ന് പറയുന്നത്. ഇത് പല സ്റ്റേജുകളിലും കാണാൻ സാധിക്കും. ഫസ്റ്റ് സ്റ്റേജ് സെക്കന്റ് സ്റ്റേജ് എന്ന് പറയുന്നത് മൂലക്കുരു മലദ്വാരത്തിന്റെ ഉള്ളിൽ തന്നെയായിരിക്കും ഇത് പുറത്തേക്ക് കാണില്ല.
എന്നാൽ ബ്ലീഡിങ് വേദനയോ മലബന്ധം ഉണ്ടാകും. അതുപോലെ തന്നെ ചൊറിചിൽ ഇത് എല്ലാം തന്നെ ഉണ്ടാക്കാവുന്നതാണ്. പിന്നീടുള്ള സ്റ്റേജുകളിൽ മൂലക്കുരു പുറത്തേക്ക് തള്ളി വരും. പിന്നീട് ഇത് അകത്തേക്ക് ആകാൻ പ്രയാസമുള്ള അവസ്ഥയിലാകും. ഇത്തരത്തിൽ പല സ്റ്റേജുകളിൽ ആണ് ഇത് കണ്ടുവരുന്നത്. ഇത് ഉണ്ടാക്കാൻ ഉള്ള പ്രധാന കാരണം മലം പോകാനായി കൂടുതൽ സ്‌ട്രെയിൻ ഉപയോഗിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഇതുപോലെ രക്ത കുഴലുകൾ താഴേക്ക് വരുന്നു. ഇതാണ് പ്രധാനമായി കാരണമാകുന്നത്. ഈ മലബന്ധം ഉണ്ടാക്കാൻ ആയിട്ടുള്ള പ്രധാന കാരണം നമ്മുടെ ആഹാര രീതി തന്നെയാണ്. പലപ്പോഴും നമ്മൾ ആഹാരത്തിൽ ഫൈബർ കണ്ടെന്റ് കുറവാകുമ്പോൾ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നത്. അതുപോലെതന്നെ ആഹാരത്തിലുള്ള വെള്ളത്തിന്റെ അളവ് കുറയുമ്പോഴാണ് സാധാരണ രീതിയിൽ മലബന്ധം ഉണ്ടാകുന്നത്.
അല്ലാതെ തന്നെ പ്രായമായി കഴിഞ്ഞാൽ കുടലിലെ അനക്കങ്ങൾ കുറവാകുന്നത് മൂലവും ഇത്തരത്തിൽ മലബന്ധം ഉണ്ടാകാറുണ്ട്. പ്രമേഹ രോഗികൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ കരളിന് രോഗമുള്ള ആളുകൾ ഇതുപോലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. അറിയുന്നത് ചില ആളുകൾക്ക് മലബന്ധം ഉണ്ടാകും ചില ആളുകൾക്ക് വേദന ഉണ്ടാകും ഇത്തരത്തിൽ ഈ ലക്ഷണങ്ങൾ കാണിക്കുകയാണ് എങ്കിൽ തിരിച്ചറിയാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam