നോമ്പ് എടുക്കുന്ന സമയത്ത് ലഭിക്കുന്ന ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇങ്ങനെ ഫാസ്റ്റിംഗ് ചെയ്തു ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്. എന്തെല്ലാം ഗുണങ്ങൾ ആണ് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. 12 മണിക്കൂർ ഫാസ്റ്റ് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ പലപ്പോഴും മനസ്സിലാക്കാത്തത് ഇത് നമ്മുടെ ശരീരത്തിലെ ഗുണകരമായ വ്യത്യാസങ്ങളാണ് എന്നാണ്. ഇതിൽ ഏറ്റവും പ്രധാനമായി സംഭവിക്കുന്നത് ഗ്രോത്തു ഹോർമോൺ എന്ന ഹോർമോൻ ക്രമാതീതമായി വർദ്ധിക്കുന്നു എന്നാണ്.
ഈ ഹോർമോൺ പ്രത്യേകത ഇത് ഒരു ആന്റി ഏജ്ങ്ങ് ഹോർമോണാണ്. ഇത് പ്രായം കുറയ്ക്കാൻ ഈ സഹായിക്കുന്ന ഒന്നാണ്. അതായത് പ്രായ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് ചെല്ലുമ്പോൾ നമ്മുടെ ശരീരത്തിൽ കുറെ വ്യത്യാസങ്ങൾ സംഭവിക്കുന്നതു മൂലം നമുക്ക് ഊർജ്ജം കിട്ടാൻ സഹായിക്കും. ചില പ്രോട്ടീനുകളെ ശരീരം ഓട്ടോ ഫെജി എന്ന് പറയുന്ന മെക്കാനിസം വഴി നശിപ്പിച്ചു കളയും എന്നാണ്. എന്താണ് ഇത്തരത്തിലുള്ള പ്രോട്ടീൻ. ഇത് നമുക്ക് ഹാനികരമായ പ്രോട്ടീനുകൾ ആണ്. നമ്മൾ ഫാസ്റ്റിംഗ് ചെയ്യുമ്പോൾ നമ്മുടെ ശരീരം പ്രോടീൻ ബ്രേക്ക് ഡൌൺ ചെയ്തു ഇതിനെ റീസൈക്കിൾ ചെയുന്നു.
ഇതുവഴി കുറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കുറെ കെമിക്കലുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത്തരത്തിൽ പലതരത്തിലുള്ള അസുഖങ്ങളും വരാതിരിക്കാൻ സഹായിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനം നമ്മുടെ ലിവറിന്റെ അകത്തുള്ള ഫാറ്റ് യൂടൈലൈസ് ചെയ്യാൻ സഹായിക്കുന്നു. ഒരുപാട് ആളുകൾക്ക് ഫ്ലാറ്റി ലിവർ പ്രശ്നങ്ങൾ കാണാൻ കഴിയും. ഇത്തരത്തിലുള്ള ഫാറ്റി ലിവർ സംഭവിക്കുമ്പോൾ കൊഴുപ്പ് ലിവറിന് അകത്തു അടിഞ്ഞു കൂടുകയാണ് ചെയ്തത്. ഈ ഫാസ്റ്റ് ചെയ്ത സമയത്ത് ഇത്തരത്തിൽ അടഞ്ഞുകൂടുന്ന ഫാറ്റ് യൂട്ടീലിസ് ചെയ്തു.
കീറ്റോൻ പ്രൊഡ്യൂസ് ചെയ്യുന്നു. ഇത് ഒരു ആന്റി ഇൻഫ്‌ളമെറ്ററി ആയിട്ടുള്ള പ്രോഡക്റ്റ് ആണ്. ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കുറേ ദുർമെദാസ് അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന കുറെ നീർക്കെട്ട് ഇല്ലാതാക്കാൻ കീറ്റോൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ അപസ്മാരം പോലുള്ള അസുഖങ്ങൾക്ക് കീറ്റോൻ ഡയറ്റ് നല്ലതാണ്. നമ്മൾ ഫാസ്റ്റ് ചെയ്യുമ്പോൾ ഓട്ടോമാറ്റിക് ശരീരം കീറ്റോ ഡയറ്റിലേക്ക് മാറുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തെ പലരീതിയിലും സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ശരീരത്തിൽ ധാരാളമായി ആന്റി ഓക്സിഡന്റ് പ്രൊഡ്യൂസ് ചെയ്യാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth