ബാത്റൂമിനി എപ്പോഴും നല്ല ക്ലീനായി ഇരിക്കും… നല്ല സുഗന്ധവും ഉണ്ടാകും… ഈ കാര്യം ചെയ്താൽ…| bathroom freshner tip

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ബാത്റൂമിനുള്ളിലെ ദുർഗന്ധം മാറ്റിയെടുക്കാനും അതുപോലെതന്നെ അണുക്കൾ നശിപ്പിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇത്. വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹോം സ്പ്രേ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കി വെക്കുകയാണ് എങ്കിൽ ഓരോ പ്രാവശ്യവും ബാത്റൂം ഉപയോഗിച്ച് കഴിഞ്ഞാൽ ഒന്ന് സ്പ്രേ ചെയ്തു കൊടുത്താൽ മതി. എപ്പോഴും ബാത്റൂം നല്ല സുഗന്ധ പൂരിതം ആയിരിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാനാണ് ഇവിടെ പറയുന്നത്.

ഇത് തയ്യാറാക്കാനായി വീട്ടിലുള്ള രണ്ടുമൂന്ന് ഇൻഗ്രീഡിയന്റ് മാത്രം മതി. ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം എടുക്കുക. ഇതിലേക്ക് എടുക്കുന്നത് ഒരു ഗ്ലാസ് വെള്ളമാണ്. സ്പ്രേ എത്രമാത്രം ആവശ്യമാണ് അതിനനുസരിച്ച് വെള്ളം എടുക്കാവുന്നതാണ്. പിന്നീട് എടുക്കുന്ന ഇൻഗ്രീഡിന്റെ എല്ലാം ഈ വെള്ളത്തിലേക്ക് നന്നായി മിക്സ് ചെയ്ത് എടുക്കുകയാണ് വേണ്ടത്. പിന്നീട് സ്പ്രേ തയ്യാറാക്കാനായി ആദ്യം വേണ്ട ഇൻഗ്രീഡിയന്റ് ഏതാണെന്ന് നോക്കാം. എല്ലാവരുടെയും വീട്ടിൽ ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണിത്.

കർപ്പൂരം ഉപയോഗിച്ച് ഈ സ്പ്രേ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ഗുണം പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. ആന്റി ബാക്ടീരിയലും അതുപോലെതന്നെ ആന്റി ഫങ്കൽ ആയിട്ടുള്ള ഒരുപാട് ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കർപ്പൂരം. സ്ഥിരമായി വീടിനുള്ളിൽ കർപ്പൂരം കത്തിക്കുന്നത് വീടിനുള്ളിലെ ഓക്സിജൻ പ്യൂരിഫൈ ചെയ്യാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ കർപ്പൂരം ഉപയോഗിച്ചുള്ള സ്പ്രേ അടിക്കുന്നത് നല്ല പോസിറ്റീവ് വൈബ് ലഭിക്കാൻ സഹായിക്കുന്നുണ്ട്.

ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് എടുക്കേണ്ടത് രണ്ടു കർപ്പൂരമാണ്. ഇത് നല്ലപോലെ പൊടിച്ചതിനുശേഷം വേണം വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കാനായി. എന്നാൽ മാത്രമേ നല്ല പോലെ അലിഞ്ഞു കിട്ടുകയുള്ളൂ. കർപ്പൂരത്തിന് നല്ല മണം ഉള്ളതുകൊണ്ട് തന്നെ ഈ സ്പ്രേ ബാത്റൂമിൽ അടിച്ചു കഴിഞ്ഞ് നല്ല മണം ലഭിക്കാനും അണുക്കൾ എല്ലാം പെട്ടെന്ന് നശിച്ചു പോകാൻ ഈ സ്പ്രേ മാത്രം മതി. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World