വാഴകൂമ്പ് കറി വെച്ചാൽ പറയേണ്ടല്ലോ ഗുണങ്ങൾ..!! ഇനി കയ്യിൽ കറ ആകുമെന്ന് പേടി വേണ്ട… ഇങ്ങനെ ചെയ്താൽ മതി…| How to Clean Banana flower

വീട്ടിൽ നിങ്ങൾക്ക് ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കട്ട് ചെയ്തെടുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അതുപോലെതന്നെ കയ്യിൽ കറപറ്റുമെന്ന് പേടി കൊണ്ട് മിക്ക പോഴും ഉപേക്ഷിക്കുന്ന ഒന്നാണ് വാഴക്കൂമ്പ്. ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഇത് നിമിഷ നേരം കൊണ്ട് തന്നെ കയ്യിൽ കറ ആകാതെ കട്ട് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറ പറ്റാതിരിക്കാൻ ആയി ആദ്യം തന്നെ കുറച്ച് വെളിച്ചെണ്ണ വാഴകൂമ്പ് ക്ലീൻ ചെയ്യുന്നതിന് മുൻപായി കയ്യിൽ നല്ലപോലെ തേച്ചു കൊടുക്കുക. അതുപോലെതന്നെ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയിലും ഇതേ രീതിയിൽ തന്നെ തേച്ചു കൊടുക്കുക.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ വാഴകൂമ്പ് കറ നമ്മുടെ കയ്യിലും കത്തിയിലും പറ്റി പിടിച്ചിരിക്കില്ല. പലരും വാഴ കൂമ്പ് ക്ലീൻ ചെയ്ത് എടുക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇത് കറി വയ്ക്കാതെ ഇരിക്കുന്നത്. ഇത് കണ്ടു കഴിഞ്ഞാൽ ഇനി വാഴക്കുമ്പ് കളയില്ല. ഇത് എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യം തന്നെ വാഴക്കൂമ്പിന്റെ പുറത്തു കാണുന്ന ഇതളുകൾ എല്ലാം തന്നെ അടർത്തി എടുത്തു കളയാം. ഏത്തവാഴയുടെയും അതുപോലെ തന്നെ ഞാലിപ്പൂവൻ തുടങ്ങിയ വാഴകളുടെ കൂമ്പ് മാത്രമാണ് കറി വെക്കാനായി എടുക്കുന്നതു.

മറ്റുള്ള വാഴയുടെ കൂമ്പിന് ചെറിയ രീതിയിൽ കൈപ്പുള്ളതിനാൽ തന്നെ ഇത് കറി വെക്കാനായി ഉപയോഗിക്കാറില്ല. പിന്നീട് കട്ട് ചെയ്യുന്നതിനു മുമ്പ് ബേസിനിൽ കുറച്ചു വെള്ളം എടുത്ത ശേഷം പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് കൂടി ചേർത്ത് നന്നായി മിസ്സ് ചെയ്തു വയ്ക്കുക. ഇങ്ങനെ ചെയ്ത് വെക്കുന്നത് കട്ട് ചെയ്ത് എടുക്കുന്ന വാഴക്കുമ്പ് ഇതിലേക്ക് ഇട്ടു കൊടുക്കാനാണ്. അങ്ങനെ ചെയ്തെടുക്കുകയാണ് എങ്കിൽ വാഴക്കൂമ്പ് നിറം മാറുകയില്ല. അതുപോലെതന്നെ അധികമായുള്ള നാരുകളും ഈ രീതിയിൽ ചെയ്തെടുക്കുകയാണ് എങ്കിൽ പെട്ടെന്ന് തന്നെ മാറ്റി ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ടിപ്പ് ആണ് ഇത്. കൂടാതെ അധികമായിട്ടുള്ള നാരുകളും ഈ രീതിയിൽ ചെയ്തെടുക്കുകയാണ് എങ്കിൽ പെട്ടെന്ന് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. വാഴക്കൂമ്പിനുള്ള പൂവ് ക്ലീൻ ചെയ്യാനായി ഇതിന്റെ താഴെഭാഗത്ത് ചെറുതായി കട്ട് ചെയ്ത് എടുത്താൽ മതി. ഓരോന്നായി എടുക്കുമ്പോഴാണ് നമുക്ക് കട്ട് ചെയ്തെടുക്കാനായി ഒരുപാട് സമയം എടുക്കുന്നത്. ഇനി ഈ രീതിയിൽ ബണ്ടിലാക്കിയ ശേഷം കട്ട്‌ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പൂവ് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *