നമ്മുടെ നാട്ടിൽ പറമ്പുകളിൽ പരിസരപ്രദേശങ്ങളിൽ എല്ലാം കാണുന്ന ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ ചിലപ്പോൾ ഇത് കണ്ട് വരാം. തൊട്ടവാടിയെ ഒന്നിനും കൊള്ളാത്തവരായി കാണുന്നവരുമുണ്ട്. കേരളത്തിൽ സർവ്വസാധാരണമായി കാണുന്ന ഒരു ഔഷധസസ്യം കൂടിയാണ് ഇത്. തൊട്ടാൽ വാടി മൂന്ന് തരത്തിലുണ്ട്. ചെറുതോട്ടവാടി ആനതൊട്ടാവാടി നീർതോട്ടവാടി. ചെറുതൊട്ടാവാടികളാണ് സർവ്വസാധാരണമായി പറമ്പുകളിൽ കാണുന്നത്. ആന തൊട്ടാൽ വാടികൾ മലപ്രദേശങ്ങളിലാണ് കാണുന്നത്. ആന തൊട്ടാൽ വാടി കഴിച്ചാൽ മാരകമായ വിഷബാധ ഉണ്ടാക്കുന്നുണ്ട്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് തൊട്ടാൽ വാടിയുടെ ഗുണങ്ങളെ കുറിചാണ്. ഇത് പല രോഗങ്ങൾക്കും പലസ്ഥലങ്ങളിലും പലരീതിയിലും ഉപയോഗിക്കുന്ന ഒന്നാണ്. ഉപകാരപ്പെട്ട തോന്നുകയാണെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ പറയാതെ പോകരുത്. ബ്രസീലിൽ നിന്നും പോർച്ചുഗീസ് ചരക്ക് കപ്പലുകൾ ഫലസ്സസ്യങ്ങൾ കൊണ്ടുവന്ന കൂട്ടത്തിൽ അബദ്ധത്തിൽ കയറി കൂടിയതാണ് തൊട്ടാൽ വാടി എന്ന് പറയുന്നുണ്ട്. ചരകയും ശുശ്രുതയും തൊട്ടാൽ വടിയെ വയറിളക്കം പൈൽസ് തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നായി അതുപോലെതന്നെ മുറിവുകൾക്ക് വർണ്ണങ്ങൾക്കുമുള്ള ലെപനങ്ങൾ ആയി ഉപയോഗിക്കുന്നുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ തൊട്ടാവാടി പൈൽസ് സ്ത്രീകളിലെ ജനനേന്ദ്രിയ രോഗങ്ങളും ചികിത്സിക്കാൻ മുഖ്യമായി ഉപയോഗിച്ചിരുന്നു. തൊട്ടാൽ വാട്ടിയുടെ ഔഷധഗുണങ്ങളെ പറ്റി വിദേശരാജ്യങ്ങൾ ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. ചെടിയുടെ ഇല വേര് എന്നിവ പല രോഗങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കാം എന്ന് പറയുന്നുണ്ട്. ഭാഹ്യ വസ്തുക്കളോടുള്ള പ്രതികരണത്തിന്റെ വേഗത്തിൽ നിന്നുമാണ് തൊട്ട വാടിയിൽ അടങ്ങിയിട്ടുള്ള ഔഷധ മൂല്യം കണ്ടെത്തിയത് എന്ന് പറയുന്നു. ഭാഹ്യ വസ്തുക്കളുടെ ഇടപെടൽ മൂലം ഉണ്ടാകുന്ന മിക്ക അലർജികൾക്കും തൊട്ടാൽ വാടി.
ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ആയുർവേദ വിധിപ്രകാരം ശ്വാസ വൈഷ്യം വൃണം എന്നിവ ശമിപ്പിക്കാനും കഫം ഇല്ലാതാക്കാനും രക്തശുദ്ധി വരുത്താനും ഇത് ഉപയോഗിക്കുന്നുണ്ട്. തൊട്ടാൻ വാടി സമൂലം പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി കൊത്തിയരിഞ്ഞു നെല്ല് കുത്തി അരിയുടെ ഒപ്പം ചേർത്ത് കഞ്ഞി വെച്ച് കഴിക്കുകയാണെങ്കിൽ ഞരമ്പുകൾക്ക് നല്ല ശക്തി ലഭിക്കുന്നതാണ്. ഇത് ചതച്ചു നീരെടുത്ത് എണ്ണ കാച്ചി കൊടുക്കുകയും കുടിക്കുകയും ചെയ്താൽ തൊലി പുറത്ത് ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U