ഈ പഴം അടുത്തകാലത്ത് കഴിച്ചിട്ടുള്ളവരും ഈ പഴം ഇന്ന് ഓർക്കുന്നവരും ഇതിന്റെ പേര് പറയാമോ… ഈ ഗുണങ്ങൾ അറിയേണ്ടത് തന്നെ…

മിക്കവർക്കും അറിയാവുന്ന ഒരു പഴത്തെ കുറിച്ചാണ് ഇന്ന് ഇവിടെ പങ്കുവെക്കുന്നത്. ബാല്യകാലത്തെ ഓർമ്മകളിൽ ഇതിന്റെ ഓർമ്മകൾ പലരിലും ഇന്നും ബാക്കിയുണ്ടാകും. അതെ ഞാവൽ പഴം. ചെറുപ്പത്തിൽ ഞാവൽ പഴം പറിച്ചു കഴിക്കാത്തവരായി. ഞാവൽ മരത്തിന് മുകളിലേക്ക് കല്ലെറിയാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ ഈ പഴത്തിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങളെ പറ്റി എല്ലാവർക്കും അറിയണമെന്നില്ല.

പണ്ട് കാലത്ത് ഒരുവിധം എല്ലാ വീടുകളിലും കണ്ടുവരുന്നതും എന്നാൽ ഇന്നത്തെ കാലത്ത് അന്യം നിൽക്കുന്നതുമായ ഞാവൽ മരത്തെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ പഴത്തെക്കുറിച്ച് കേട്ടാൽ ആദ്യം തന്നെ മനസ്സിലേക്ക് ഓടിവരിക അതിന്റെ നിറത്തെ കുറിച്ചാണ്. ഇത് കഴിച്ചു കഴിഞ്ഞാൽ വായും ചുണ്ടും നീല കലർന്ന കറുപ്പ് നിറമാകും എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ ഒരു ദോഷ മാത്രമാണ് ഇതിൽ കാണാൻ കഴിയുക.

മറ്റെല്ലാം തന്നെ ഇതിന്റെ ഗുണങ്ങൾ ആന്നെന്ന് വേണം പറയാൻ. ഇതിന്റെ ഇലയും തൊലിയും പഴങ്ങളും കുരുവും എല്ലാം തന്നെ ഔഷധഗുണങ്ങളുടെ കലവറയാണ്. പ്രമേഹം കുറയ്ക്കാൻ ഞാവൽ പഴത്തിന്റെ കുരുവിന് വലിയ കഴിവ് തന്നെയുണ്ട്. ഇത് കഴിക്കുന്നത് വയറിന് സുഖം നൽകുകയും മൂത്രം ധാരാളം പോകുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അർശാസ് വയറു കടി വിളർച്ച എന്നിവയ്ക്ക് ഇത് കഴിക്കുന്നത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്.

വായിൽ ഉണ്ടാകുന്ന മുറിവിന് പഴുപ്പിനും ഇത് കഷായം വെച്ച് കുടിക്കുന്നത് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. ഞാവൽ പഴത്തിൽ ജീവകം എ സി പ്രോട്ടീൻ കാൽസ്യം ഫോസ്ഫറസ് ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈൻ ഉണ്ടാക്കാനും ഇത് വളരെ നല്ലതാണ്. ഇനിയെങ്കിലും ഞാവൽ പഴം കണ്ടാൽ വെറുതെ കളിയല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.