കോവക്കയും ഉണക്ക ചെമ്മീനും ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ടോ..!! മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുത്താൽ മതി…| Kovakka Recipe

കോവക്ക ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വ്യത്യസ്തമായ റെസിപ്പി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. കോവക്കയും ഉണക്ക ചെമ്മീനും ഉണ്ടെങ്കിൽ സൂപ്പറായി ഉണ്ടാക്കാൻ സാധിക്കുന്ന ഒരു റെസിപ്പി ആണ്. ഈയൊരു സാധനം ഉണ്ടെങ്കിൽ വേറെ ഒരു കറിയും ആവശ്യമില്ല. അധികമാരും കഴിച്ചു നോക്കാത്ത ഒന്നാണ് ഇത്.

ഉണക്ക ചെമ്മീൻ തലയും വാലും കഴുകിയശേഷം നന്നായി കഴുകി പിന്നീട് പാനിലിട്ട് എണ്ണ ഇല്ലാതെ വറുത്തെടുക്കുക. ഈ വറുത്തെടുത്ത ഉണക്ക ചെമ്മീൻ തണുത്ത ശേഷം പകുതി ഒന്ന് മിക്സിയിൽ പൊടിച്ചെടുക്കുക. ഇത് ഒന്ന് കറക്കിയെടുക്കുക. ബാക്കിയുള്ള ചെമ്മീൻ നേരിട്ട് അരിഞ്ഞു വച്ചിരിക്കുന്ന കോവക്കയിലേക്ക് അതുപോലെതന്നെ പൊടിച്ചെടുത്ത ഉണക്ക ചെമ്മീൻ.

കോവയ്ക്കയിലിട്ട് കുറച്ചു മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് ഒരു സ്പൂൺ മുളകുപൊടി അര സ്പൂൺ മല്ലിപ്പൊടി ചെറിയ കഷ്ണം ഇഞ്ചി പിന്നീട് ചേർക്കേണ്ടത് ചെറിയ ഉള്ളി അതുപോലെ കറിവേപ്പില നാളികേരം എന്നിവ ചേർത്ത് ഒന്ന് ഒതുക്കിയെടുക്കുക. പിന്നീട് ഈ മിക്‌സ് കൂടി കോവക്കയിലേക്ക് ചേർത്തു കൊടുക്കുക.

പിന്നീട് ഇതിലേക്ക് കുറച്ച് വെള്ളം കൂടി ചേർക്കണം. ഒരു മുക്കാൽ ഗ്ലാസ് വെള്ളം ചേർത്താൽ മതി. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. പിന്നീട് കൈകൊണ്ട് നന്നായി മസാല പിടിപ്പിച്ചെടുക്കുക. പിന്നീട് ഇത് നന്നായി മൂടിവെച്ച് വേവിക്കാം. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips