ഗ്രീൻ ടീ കുടിച്ചാൽ ഉള്ള ഗുണങ്ങൾ… ഇത് കുടിക്കുന്നത് നല്ലതാണോ… അറിയേണ്ടതെല്ലാം…| Health benefits of Green tea

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഗ്രീൻ ടീയെ കുറിച്ചാണ്. മലയാളികൾ ശീലിച്ചു വരുന്ന ഒന്നാണ് ഗ്രീൻ ടീ കുടിക്കുന്നത്. എന്നാൽ ഗ്രീൻ ടീ വെറുതെ കുടിച്ചാൽ പോരാ. ഇത് കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായി സമയത്ത് വേണം കുടിക്കാൻ. സമയം തെറ്റി കുടിക്കണത് അതുപോലെതന്നെ വെറും വയറ്റിൽ കഴിക്കുന്നത് അതുപോലെതന്നെ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് എല്ലാം തന്നെ ചില അവസരങ്ങളിൽ ദോഷകരമായി ബാധിക്കാറുണ്ട്.

അത് എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. നമുക്കറിയാം ഗ്രീൻ ടീ യിൽ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ധാരാളം ആന്റി ഓക്സിഡന്റ്റുകളും അതുപോലെതന്നെ ഫൈറ്റൊ ന്യൂട്രിയെൻസും ഫ്ളവനോയിടുകളും എല്ലാം അടങ്ങിയിട്ടുള്ള പോഷകരമായ ഒന്നാണ് ഗ്രീൻ ടീ. അതുമാത്രമല്ല സൗന്ദര്യ പരമായി ആരോഗ്യപരമായി ഹൃദയസംബന്ധപരമായി നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ഇത് എല്ലാത്തിനും ഉപരി നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാനും ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്.

അത് മാത്രമല്ല നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനവുമായി ചേർന്ന് ശരീരത്തിലേക്ക് വരുന്ന അണുബാധകളെ ചെറുത്തുനിൽക്കാനും ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള പോഷക സമ്പുഷ്ടമായ സംയുക്തങ്ങൾ സഹായിക്കുന്നതാണ്. എന്നാൽ ഈ ഗ്രീൻ ടീ വെറും വയറ്റിൽ കുടിക്കുന്നത് അത്ര നല്ല ശീലമല്ല എന്നതാണ് പലരും പറയുന്നത്. കാരണം ഇത് വെറും വയറ്റിൽ കുടിക്കുന്നത് സമയത്ത് നമ്മുടെ ശരീരത്തിൽ നിർജലികരണം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്.

അതുപോലെതന്നെ ദിവസത്തിൽ ഒന്നോ രണ്ടോ കപ്പ് ഗ്രീൻ ടീ മാത്രമേ കഴിക്കാവൂ. ഇതിൽ കൂടുതൽ കഴിക്കുമ്പോൾ ഇത് ശരീരത്തിന് നല്ലതല്ല എന്നാണ് പറയുന്നത്. അതുപോലെതന്നെ ദഹനം മെച്ചപ്പെടുത്താൻ ഇത് കഴിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇത് ഭക്ഷണം കഴിച്ച ശേഷം അല്പനേരം കഴിയുമ്പോൾ ആളുകൾ കഴിച്ചു കാണുന്നതാണ് പതിവ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *