ഭക്ഷണം കഴിച്ച ഉടനെ ബാത്റൂമിൽ പോകാൻ ശങ്ക ഉണ്ടോ… ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…|Irritable Bowel Syndrome

നമ്മുടെ സമൂഹത്തിലെ നിരവധി പേർക്ക് നേരിടേണ്ടി വരുന്ന ഒരു ബുദ്ധിമുട്ടാണ് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ബാത്റൂമിൽ പോകേണ്ടിവരുന്ന അവസ്ഥ. ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ബാത്റൂമിൽ പോയില്ലെങ്കിൽ ഇവർക്ക് വലിയ രീതിയിലുള്ള അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. ഇത് വീട്ടിൽ ആണെങ്കിലും പുറത്താണെങ്കിലും പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. വീട്ടിൽ പിന്നെയും കുഴപ്പമില്ല എന്നാൽ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്.

ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിലരാണെങ്കിൽ ഭക്ഷണം കഴിച്ചാൽ ഉടനെ ബാത്റൂമിൽ പോകുന്നത് സാധാരണയാണ് എന്ന് തെറ്റിദ്ധരിക്കുന്നവർ പോലും ഉണ്ട്. ഇത് ശ്രദ്ധിച്ചില്ല എങ്കിൽ മറ്റു പല തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാൻ കാരണമാണ്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളും ലക്ഷണങ്ങളും എന്തെല്ലാമാണ് എന്ന് നോക്കി കഴിഞ്ഞാൽ ഇതിന്റെ പ്രധാനകാരണം മെന്റലി ഉണ്ടാകുന്ന സ്‌ട്രെസ്സ് തന്നെയാണ്. അത് പലപ്പോഴും ദാമ്പത്യത്തിലുള്ള സ്ട്രെസ്സ് ആയിരിക്കാം. ജോലിയിലുള്ള സ്‌ട്രെസ്സ് ആയിരിക്കാം.

ഉറക്കം കുറവ് കാര്യങ്ങൾ ആയിരിക്കാം. സാമ്പത്തികപരമായ സ്ട്രെസ്സ് ആയിരിക്കാം. ഇതിന്റെ ഭാഗമായി വരുന്ന മെന്റൽ പ്രഷർ ആണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാകുന്നത്. ചിലർക്ക് ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകാനുള്ള തോന്നലുണ്ടാകുന്ന അവസ്ഥ. ചിലർക്ക് ഒരു ദിവസം തന്നെ പലതവണ പോകാനുള്ള തോന്നൽ ഉണ്ടാകുന്നു. ഇതുകൂടാതെ അടിവയറിൽ ഉണ്ടാകുന്ന ചില വയറുവേദന അസ്വസ്ഥത എന്നിവ ഇതിന്റെ ഭാഗമായി വരുന്നവയാണ്. ആരോഗ്യമുള്ള ആൾക്ക് ഇത് പെട്ടെന്ന് വരാനാണ് പ്രധാന കാരണം.

ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തന്നെയാണ്. പുറത്തുനിന്ന് കഴിക്കുന്ന ഭക്ഷണങ്ങളുടെ ഉപയോഗം ജങ്ക് ഫുഡ്സ് കൂടുതലായി കഴിക്കുന്നത്. കൂടുതലായി മസാല അടങ്ങിയത് കഴിക്കുന്നത്. ആൽക്കഹോൾ ഉപയോഗം എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്. പരമാവധി എരുവുകളും മസാലകളും അടങ്ങിയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. സമയത്തിന് ഭക്ഷണം കഴിക്കുക. മെന്റൽ സ്ട്രെസ്സിന് കാരണമാകുന്ന കാര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *