ചെറുതും വലുതുമായ എല്ലാ മുറിവുകളെയും ഉണക്കാൻ ഇതു മതി. ഇതിന്റെ ഗുണങ്ങൾ ആരും കാണാതെ പോകല്ലേ.

നാമോരോരുത്തരും നമ്മുടെ വീടുകളിൽ തീർച്ചയായും നട്ടുവളർത്തേണ്ട ഒരു ഔഷധസസ്യമാണ് മുറിക്കൂട്ടി. ഇതിനെ വ്രണം കൂട്ടി മുറിവുകൂട്ടി എന്നിങ്ങനെ ഒട്ടനവധി മറ്റു പേരുകളും ഉണ്ട്. മറ്റെല്ലാ ഇലകളിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഒരു ഇലയാണ് ഇതിന്‍റേത്. അതിനാൽ തന്നെ ഇതിന്റെ ഇല പെട്ടെന്ന് തന്നെ നമുക്ക് തിരിച്ചറിയാൻ സാധിക്കും. ഈ ഇലയുടെ മുകൾഭാഗം പച്ചനിറത്തിലും താഴ്ഭാഗം വയലറ്റ് നിറത്തിലും ആണ് കാണുന്നത്.

ഇത് നിലം പറ്റി പടർന്നു ഉണ്ടാകുന്ന ഒരു ചെടിയാണ്. ഇത് നമ്മുടെ വീടിലെ പൂന്തോട്ടങ്ങൾക്ക് ഭംഗി ഉണ്ടാക്കുന്നതിന് നല്ലതാണ്. ഇത് പടർന്ന് താഴ്ചയിൽ വളരുന്നതിനാൽ കാണുമ്പോൾ ആകർഷണത ഉളവാക്കുന്ന ഒരു സസ്യമാണ്. അതുപോലെ തന്നെ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്. ഇതിന്റെ ഇളയും തണ്ടും എല്ലാം ഔഷധ ഗുണത്താൽ സമ്പുഷ്ടമാണ്.

ഇതിനെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ധാരാളമായി തന്നെയുണ്ട്. അതിനാൽ തന്നെ ഇത് കൂടുതലായി ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിലെ മുറിവുകളെ ഉണക്കുന്നതിന് വേണ്ടിയാണ്. ശരീരത്തിലെ എത്ര ആഴമേറിയ മുറിവുകൾ ആയാലും ഇതിന്റെ നീര് ഒരല്പം ആ മുറിവുകളിൽ പെട്ടന്നത് വഴി പെട്ടെന്നുതന്നെ അവ ഉണങ്ങി പോകുന്നു.

മുറിവുകളിൽ മുറിവ് പൊടിയും അതുപോലെ തന്നെ ക്രീമുകളും എല്ലാം പുരട്ടുമ്പോൾ അത് പഴുക്കുന്നതിനുള്ള സാധ്യതകൾ ഏറെയാണ് ഉള്ളത്. എന്നാൽ ഇതിന്റെ നീരോ അല്ലെങ്കിൽ ഈയില നല്ലവണ്ണം ചതച്ച് അത് മുറിവിൻമേൽ വയ്ക്കുകയോ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുറിവുകൾ കരിഞ്ഞു പോകുന്നു. തുടർന്ന് വീഡിയോ കാണുക.