നമ്മുടെ വീട്ടിലെ മുറ്റത്തും പറമ്പുകളിലും വഴി അരികിലും കാണുന്ന ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവർക്കും അറിയാവുന്ന ചെടിയാണ് മുക്കുറ്റി. ഇത് ഗ്രാമീണ സംസ്കൃതിയുടെ അടയാളമാണ്. ദശ പുഷ്പങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്. എന്നാൽ പലപ്പോഴും ഇത് ഒരു കള സസ്യമായാണ് കരുതുന്നത്. തൊട്ടവാടിയുടെ അത്ര വേഗത്തിലല്ല എങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കും കാണാൻ കഴിയും. രാത്രിയിൽ ഇവയുടെ ഇലകൾ കൂമ്പിയിരിക്കുന്ന അവസ്ഥയും കാണാറുണ്ട്.
തിരുവാതിരക്ക് ദശ പുഷ്പം ചൂടുക എന്ന ചടങ്ങ് കാണാൻ കഴിയും. ഇന്ന് ഇവിടെ പറയുന്നത് മുക്കുറ്റി എന്ന ചെറിയ ചെടിയെ കുറിച്ചാണ്. ഒരുപാട് ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇത്. കേരളത്തിൽ ഇതിനെ പല സ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. നിലം തെങ്ങ് ലച്ചാലു തീണ്ടാനഴി ജല പുഷ്പം എന്നിങ്ങനെ വിവിധ പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. നിങ്ങളുടെ നാട്ടിൽ ഇതിന് പറയുന്ന പേര് എന്താണെന്ന് വെച്ചാൽ ഇതൊന്നും അറിയാതെ പോകല്ലേ.
മുക്കുറ്റി എന്ന ചെറിയ ചെടി 8 സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ ഉയരമുള്ള ഒന്നാണ്. ഒരു വർഷമാണ് ഇതിന്റെ ആയുസ്സ്. ഇതിന്റെ വിത്തുകൾ മണ്ണിൽ വീഴുകയും മഴയുള്ള സമയങ്ങളിൽ മുളക്കുകയും ആണ് ചെയ്യുന്നത്. പലപ്പോഴും നമ്മൾ വഴിയരികിലും പറമ്പിലും ധാരാളമായി കണ്ടുവരുന്ന ഒന്നാണ്. എന്നാൽ ഈ അടുത്ത കാലങ്ങളിൽ കാണാൻ തന്നെ ഇത് പ്രയാസമാണ്. ഒരുപാട് ഔഷധഗുണങ്ങൾ ആണ് ഈ ചെടിയിൽ അടങ്ങിയിട്ടുള്ളത്. കർക്കിടക്ക് മാസം ആദ്യത്തെ ഏഴു ദിവസം ഇതിന്റെ നീര് പിഴിഞ്ഞെടുത്ത് പൊട്ട് തൊടുക.
എന്ന ചടങ്ങ് കാണാൻ കഴിയും. പൂജകൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് മുക്കുറ്റി. അതുപോലെ മുക്കുറ്റി സ്ത്രീകൾ തലയിൽ ചൂടിയാൽ ഭർത്താവിന് നല്ലതാണെന്ന് അതുപോലെതന്നെ പുത്രലബ്ധി തുടങ്ങിയ പല വിശ്വാസങ്ങളും ഇവിടെ കാണാൻ കഴിയും. അതുപോലെതന്നെ മുക്കുറ്റി വീട്ടിൽ സൂക്ഷിക്കുകയാണെങ്കിൽ ദൃഷ്ടി ദോഷം മാറും എന്ന് വിശ്വാസവും കാണാൻ കഴിയും. ഇത് ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ഉത്തേജന ഗുണം ഉള്ള ഒരു ഔഷധം കൂടിയാണ് മുക്കുറ്റി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U