നമ്മുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും കാണാൻ സാധിക്കുന്ന ഒരു മരമാണ് ഇരുമ്പൻപുളി. നമ്മുടെ പരിസരങ്ങളിൽ വളരെ സുലഭമായി ഇത് കാണാൻ സാധിക്കും. ഇതിന്റെ ഗുണങ്ങളാണ് ഇവിടെ കാണാൻ കഴിയുക. കേരളത്തിൽ തന്നെ പല ഭാഗങ്ങളിലും പല പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ഇരുമ്പൻ പുളി. ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ഇത്. ഇരുമ്പൻപുളി ഓർക്ക പുളി ചെമ്മീൻ പുളി എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇരുമ്പൻപുളിയെ കുറിച്ചാണ്.
ഇരുമ്പൻപുളിയുടെ ഔഷധ ഉപയോഗങ്ങൾ ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ അതുപോലെതന്നെ ഇരുമ്പൻ പുളി എങ്ങനെ വീട്ടിൽ നട്ടുപിടിപ്പിക്കാൻ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് നിങ്ങളുടെ നാട്ടിൽ പറയുന്ന പേരും കമന്റ് ചെയ്യുമല്ലോ. നമ്മുടെ വീടുകളിലും തൊടികളിലും പറമ്പുകളിലും എല്ലാം സമൃദ്ധമായി കാണുന്ന ഒന്നാണ്. ഇതിന്റെ പുളിയും ചവറപ്പു മെല്ലാം തന്നെ അല്പം കൂടുതലായി കാണാൻ കഴിയുന്നതുകൊണ്ട് തന്നെ സാധാരണ ആളുകൾ ഈ പൊളി അധികമൊന്നും ഉപയോഗിക്കാറില്ല.
കുല കുലയായി മരത്തിൽ ഇതുണ്ടാക്കുന്നത് കാണാൻ തന്നെ മനോഹരമായ ഒരു കാഴ്ച തന്നെയാണ്. ഇരുമ്പ പുളിയുടെ തടിയിൽ തന്നെ കൂലകളായി തിങ്ങി നിറഞ്ഞാണ് കായ്കൾ കാണാൻ സാധിക്കുക. തെക്കൻ കേരളത്തിൽ കുടംപുളിക്കും വാളൻപുളിക്കും പകരമായി മീൻ കറിയിൽ ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ ഇത് അച്ചാർ ഇടാനും ഏറ്റവും നല്ല ഒന്നാണ്. ഇതിന്റെ ജന്മനാട് എന്ന് പറയുന്നത് ഇന്തോനേഷ്യ ആണ്. എങ്കിലും ഇത് ലോകത്തിലെ ഒരുവിധം എല്ലാ ഭാഗങ്ങളിലും കാണാൻ സാധിക്കുന്നതാണ്. ഇതിന്റെ നടുന്ന രീതി എന്ന് പറയുന്നത് വിത്ത് ആണ്.
മാതൃ വൃഷത്തിന്റെ ചുവട്ടിൽ വിത്ത് വീഴുകയും പിന്നീട് അത് മുളക്കുന്നതും കാണാം. നല്ലതുപോലെ വളരുന്നതിനും കായ ലഭിക്കാനും നല്ല രീതിയിൽ നനയ്ക്കാനും കായ ലഭിക്കാനും നല്ലപോലെ നനയ്ക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇതിന്റെ ഔഷധഗുണം കാണാൻ കഴിയുക ഇതിന്റെ ഇലകളിലും കായ്കളിലും ആണ്. തൊലിപ്പുറത്തു ഉണ്ടാകുന്ന ചൊറിച്ചിൽ നീർവീക്കം തടിപ്പ് വാദം മുണ്ടി നീര് അതുപോലെതന്നെ വിഷ ജന്തുക്കളുടെ കടിമൂലം ഉണ്ടാകുന്ന മുറിവ് എന്നിവക്കെല്ലാം ഇതിന്റെ ഇല അരച്ച് കുഴമ്പു രൂപത്തിൽ ആക്കി തേക്കുന്നത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.