മഞ്ഞൾപൊടിയിട്ട് വെള്ളം ഈ രീതിയിൽ കുടിച്ചാൽ..!! മഞ്ഞളിലെ ഗുണങ്ങൾ ഇത്രയേറെയോ… ഇനി ഇങ്ങനെ ചെയ്താൽ മതി…

നമ്മുടെ അടുക്കളയിലെ സ്ഥിരമായി കാണുന്ന ഒന്നാണ് മഞ്ഞൾപൊടി. നാടൻ മഞ്ഞൾ പൊടി വീട്ടിൽ കൃഷി ചെയ്യുന്നവരും നിരവധി ആണ്. ഈ മഞ്ഞളിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ ഭക്ഷണം പാകം ചെയ്യുമ്പോൾ ഭക്ഷണത്തിൽ ചേർക്കുന്ന ഒന്നാണ് മഞ്ഞൾപൊടി. ഇന്ത്യയിൽ ആന്ധ്രപ്രദേശ് മഹാരാഷ്ട്ര തമിഴ്നാട് ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഞ്ഞൾ കൃഷി അധികമായി കാണാൻ കഴിയുന്നത്. നട്ടുകഴിഞ്ഞ് ഏഴെട്ടുമാസം കഴിയുമ്പോൾ മഞ്ഞൾ ചെടി പിഴുതു മഞ്ഞൾ വിളവെടുക്കുന്നു.

ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തി ആണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. ആയുർവേദത്തിൽ ചില മരുന്നുകളിലും അണ്നാശിനിയായി ഉപയോഗിക്കുന്ന മഞ്ഞളിന്റെ ഗവേഷണങ്ങൾ നിരവധിയാണ് നടക്കുന്നത്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുറുക്കുമിൻ എന്ന പദാർത്ഥത്തിന് കാൻസർ പ്രതിരോധിക്കാൻ കഴിവുണ്ട് എന്ന് പോലും പറഞ്ഞിട്ടുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മഞ്ഞളിന്റെ ആരോഗ്യഗുണത്തെ കുറിച്ചാണ്.

മഞ്ഞളിന് ആന്റി ഓക്സിഡന്റ് ആന്റി ഇൻഫ്ലമേട്രി ആന്റി ബാക്ടീരിയൽ സവിശേഷതകളും മുറിവ് ഉണക്കുന്ന ഫലങ്ങളും കാണാൻ കഴിയും. സന്ധിവാതം ക്യാൻസർ ഹൃദയസംബന്ധമായ രോഗങ്ങൾ വയറ് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ രോഗാവസ്ഥകളെ ചികിത്സിക്കാനുള്ള അതിന്റെ സാധ്യതകളെക്കുറിച്ച് ഗവേഷണങ്ങൾ നടക്കുന്നുണ്ട്. രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ ഒരു നുള്ള്.

മഞ്ഞൾപൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നിരവധി രോഗങ്ങൾ തടയാൻ സാധിക്കും എന്നാണ് വിദഗ്ധർ പറയുന്നുണ്ട്. പ്രധാനമായും ടോക്സിൻ പുറന്തള്ളാനും ഇത് സഹായിക്കുന്നുണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുറുക്കുമിനാണ് ഇത്തരത്തിലുള്ള പല പ്രധാനപ്പെട്ട ഗുണങ്ങളും നൽകുന്നത്. ഇതുകൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഏറ്റവും നല്ലതാണ് മഞ്ഞൾ വെള്ളം. പ്രത്യേകിച്ച് ജലദോഷം പതിവായി വരുന്നവർക്ക് ഇത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *