ജീവിതശൈലിയുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ സകല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ നമ്മുടെ ജീവിത ശൈലി തന്നെ ശ്രദ്ധിച്ചാൽ മതിയാകും. ഇന്നത്തെ കാലത്ത് ഓരോരുത്തരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് സ്ട്രോക്ക്.
സ്ട്രോക്ക് എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമ്മുടെ ശരീരത്തിലെ ചലനങ്ങൾ നിയന്ത്രിക്കുന്നത് ബ്രെയിൻ ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇതിൽ എന്തെങ്കിലും ഡാമേജ് ഉണ്ടാകുമ്പോൾ അത് രക്തം ബ്ലോക്ക് ആകുന്നത് വഴിയോ അല്ലെങ്കിൽ രക്തക്കുഴൽ പൊട്ടുന്നത് വഴിയോ ആണ് സംഭവിക്കുന്നത്. ഇതിന് സ്ട്രോക്ക് എന്ന് പറയുന്നു. ഇത് രണ്ട് തരത്തിലാണ് കാണാൻ കഴിയുക.
80 ശതമാനത്തോളം ഇസ്കിമിക്ക് സ്ട്രോക്ക് എന്നാണ് പറയപ്പെടുന്നത്. തലച്ചോറിലെ രക്തക്കുഴലുകൾ അടഞ്ഞു പോകുന്നതുകൊണ്ട് ഉണ്ടാകുന്ന ഒന്നാണ് ഇത്. ഏകദേശം 20 ശതമാനത്തോളം രക്തക്കുഴൽ പൊട്ടിയിട്ടുള്ള രക്തസ്രാവം മൂലമാണ് ഇത് ഉണ്ടാകുന്നത്. രക്തസ്രാവം പ്രധാനമായും രണ്ട് രീതിയിലാണ് കാണാൻ കഴിയുക. ഹൈപ്പർ ടെൻഷൻ മൂലം രക്തക്കുഴൽ പൊടുന്നുണ്ട്. സ്ട്രോക്ക് പലപ്പോഴും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് ആണ് ഉണ്ടാകാറുള്ളത്.
പെട്ടെന്ന് എന്തെങ്കിലും തളർച്ച ഉണ്ടാവുകയാണെങ്കിൽ അത് സ്ട്രോക്ക് ആണെന്ന് എങ്ങനെ തിരിച്ചറിയാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. രോഗിയോട് എന്തെങ്കിലും സംസാരിക്കുമ്പോൾ എന്തെങ്കിലും കുഴച്ചിൽ അനുഭവപ്പെടുന്നു എങ്കിൽ അത് സ്ട്രോക്കിന്റെ ലക്ഷണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.