ഇനി തേങ്ങ അരക്കേണ്ട പരിപ്പ് തക്കാളി കറി വേഗത്തിൽ റെഡിയാക്കാം..!! സൂപ്പർ ഹോം റെമടി…| Parippu Thakkali Curry Recipe

വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഒഴിച്ച് കറിയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ കരയില്ലാത്തപ്പോൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് പരിപ്പ് കറി. ഇത് നല്ലൊരു പെട്ടെന്ന് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലയാളികൾക്ക് പരിപ്പു കറി എന്നാൽ പ്രിയപ്പെട്ട തന്നെയാണ്. ചോറിന്റെ കൂടെ ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ കഴിയുന്ന ഒരു കിടിലൻ പരിപ്പുകറിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിലേക്ക് ഉള്ളി തന്നെ ആണ് ചേർക്കേണ്ടത്. ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ വെളുത്തുള്ളി വേണമെങ്കിൽ ചേർക്കാവുന്നതാണ്. തുടക്കക്കാർക്ക് ആണെങ്കിലും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എല്ലാവരും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കേണ്ടതാണ്. പരിപ്പ് കറിക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാം ആണെന്ന് നോക്കാം. മുക്കാൽ കപ്പ് തുവര പരിപ്പ് എടുക്കുക. പിന്നീട് ഇതിലേക്ക് 2 തണ്ട് കറിവേപ്പില അതുപോലെതന്നെ നാല് വറ്റൽമുളക് ഇത് കൂടാതെ ഒരു തക്കാളി അതുപോലെതന്നെ എട്ട് പത്തു ഉള്ളി മൂന്ന് അല്ലി വെളുത്തുള്ളി എന്നിവ കൂടി ചേർത്ത് കൊടുക്കേണ്ടതാണ്.

ഇതിൽ വറ്റൽമുളകിന് പകരം മുളകുപൊടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇല്ലായെങ്കിൽ ചതച്ച മുളക് അത് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഉള്ളിക്ക് പകരമായി സവാളയുടെ പകുതി ചേർത്തു കൊടുത്താൽ മതി. ആദ്യം തന്നെ പരിപ്പ് വേവിക്കാൻ വയ്ക്കുക. കുറച്ചു മഞ്ഞൾ പൊടി ചേർത്ത് വേവിച്ചെടുക്കുക. അതുപോലെ തന്നെ ഉള്ളി വെളുത്തുള്ളി വറ്റൽമുളക് കറിവേപ്പില എന്നിവ ചേർത്ത് ചതിച്ചെടുക്കുക. പരിപ്പിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ആഡ് ചെയുക. അതുപോലെ തന്നെ പരിപ്പിലേക്ക് ആവശ്യമായ ഉപ്പു കൂടി ചേർത്ത് കൊടുക്കുക.

ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് ഒറ്റ വിസിൽ വേവിച്ചെടുക്കുക. ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക് കടുക് പൊട്ടിച്ച് എടുക്കുക. പിന്നീട് ഉള്ളിയും വെളുത്തുള്ളിയും ചതിച്ചെടുത്തത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് തക്കാളി മുറിച്ച് എടുക്കുക. ഉള്ളി നന്നായി ചുവന്നുവരുമ്പോൾ ഇതിലേക്ക് തക്കാളി മുറിച്ചത് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് പരിപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കറി തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND

Leave a Reply

Your email address will not be published. Required fields are marked *