ബാർലി കഴിച്ചിട്ടുള്ളവർ കുറവാണ് എങ്കിലും ഇത് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ധാന്യങ്ങളിൽ പെടുന്ന ഒന്നാണ് ബാർലി. അരിക്ക് പകരം ഒരുകാലത്ത് ബാർലി ഉപയോഗിച്ചിരുന്നു. ബാർലി എന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് എന്ന കാര്യമെല്ലാം അറിയാവുന്നതാണ്. ബാർലി വെള്ളവും നമ്മളെല്ലാവരും കുടിക്കാറുണ്ട്. ദിവസവും കുറഞ്ഞത് മൂന്ന് ഗ്ലാസ് ബാർലി വെള്ളം കുടിച്ചാൽ അവിശ്വസനീയമായ ഫലമാണ് നമ്മുടെ ശരീരത്തിന് ഉണ്ടാവുന്നത്. ഈ വെള്ളം കുടിച്ചാൽ സംഭവിക്കുന്ന അത്ഭുതങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് ബാർലി. ഇത് മാത്രമല്ല നല്ലൊരു മൃതസഞ്ജീവനി കൂടിയാണ് ഇത്.
ഇരുമ്പ് മഗ്നീഷ്യം സലിനിയം എന്നിവ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ് ഇത്. കുറച്ച് കലോറി മാത്രമുള്ള ഇതിന്റെ സവിശേഷത തടി കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് യാതൊരു സംശയവും കൂടാതെ ബാർലി ഉപയോഗിക്കാം. പണ്ടുകാലത്ത് ബാർലി ഉപയോഗിച്ചിരുന്നു. എന്നാൽ അത് തടി കുറയ്ക്കാൻ വേണ്ടി ആയിരുന്നില്ല. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. പല രോഗങ്ങളും വേരോടെ തന്നെ ഇല്ലാതാക്കാൻ ബാർലി സഹായിക്കുന്നുണ്ട്. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ടോക്സിനെകൾ പുറന്തള്ളാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
ബാർലി വെള്ളം കുടിക്കുന്നത് മൂത്രനാളി വഴി ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണ്. ഈ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഏറ്റവും നല്ല ഗുണം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു എന്നതാണ്. കാൽസ്യം കോപ്പർ ഇരുമ്പ് എന്നിവയെല്ലാം തന്നെ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്ത ധമനികൾ ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നുണ്ട്. രക്ത ധമനിയിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കാനും രക്തഓട്ടം സുഖം ആക്കാനും ഇത് സഹായിക്കുന്നുണ്ട്.
ഇന്ന് നിരവധി പേർ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മൂത്രാശയത്തിൽ ഉണ്ടാകുന്ന അണുബാധ. എന്നാൽ ബാർലി വെള്ളം കുടിക്കുന്നത് മൂത്രാശയത്തിൽ ഉണ്ടാകുന്ന അണുബാധ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. പ്രായ ഭേദമന്യേ എല്ലാവർക്കും ബാർലി വെള്ളം കുടിക്കാൻ സാധിക്കുന്നതാണ്. കിഡ്നി സ്റ്റോൺ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഈ വെള്ളം വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam