ഇന്ന് ഒരുപാട് പേരുടെ ജോയിൻ പെയിനിന്റെ പ്രധാന കാരണമാണ് യൂറിക്കാസിഡ്. നാം കഴിക്കുന്ന പ്യൂരിൻ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ ഒരു വേസ്റ്റ് പ്രോഡക്റ്റാണ് ഈ യൂറിക് ആസിഡ്. ഇന്നത്തെ ജീവിതശൈലിയിൽ നാം കഴിക്കുന്ന ആഹാരങ്ങളിൽ ഒട്ടുമിക്കതും പ്യൂരിൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ്. അതിനാൽ തന്നെ ഇന്ന് ഒട്ടനവധി ആളുകളിലാണ് ഇത്തരത്തിൽ യൂറിക് ആസിഡ് കൂടി വരുന്നതായി കാണുന്നത്. ഇത്തരത്തിലുള്ള യൂറിക്കാസിഡിനെ കിഡ്നി മൂത്രത്തിലൂടെ പുറന്തള്ളയാണ് പതിവ്.
എന്നാൽ അമിതമായി യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ എത്തുന്നതിന് ഫലമായി കിഡ്നിക്ക് അതിനെ പൂർണ്ണമായി പുറന്തള്ളാൻ കഴിയാതെ വരുന്നു. അത്തരത്തിൽ ഇവ ചെറിയ ജോയിന്റുകളിൽ പോയി അടിഞ്ഞുകൂടി ഇത്തരത്തിലുള്ള ജോയിന്റ് പെയിനുകൾ ഉണ്ടാക്കുന്നു. ഇത്തരത്തിൽ യൂറിക് ആസിഡ് പ്രശ്നമുണ്ടെങ്കിൽ ഒട്ടുമിക്ക ആളുകളും മരുന്നുകൾ എടുക്കുകയും അതോടൊപ്പം.
തന്നെ പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുള്ള പോത്ത് പോർക്ക് ആട് മുതലായ ഇറച്ചികൾ പൂർണമായി ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും മരുന്നുകൾ എടുത്തതിനു ശേഷം വീണ്ടും ഇത്തരത്തിലുള്ള വേദനകൾ വരുന്നതായി കാണാൻ സാധിക്കും. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന കാർബോഹൈഡ്രേറ്റുകളാണ്. ഈ കാർബോഹൈഡ്രേറ്റുകളെല്ലാം നമ്മുടെ ശരീരത്തിലേക്ക് യൂറിക് ആസിഡിനെ കൊണ്ടുവരുന്ന ഘടകങ്ങളാണ്.
നാം രണ്ടു മൂന്ന് നേരം കഴിക്കുന്ന അരി ഗോതമ്പ് കിഴങ്ങ് വർഗ്ഗങ്ങൾ പഞ്ചസാര എന്നിങ്ങനെ ഗ്ലൂക്കോസ് കണ്ടന്റ് അധികമായിട്ടുള്ള കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡ് അമിതമായി പ്രൊഡ്യൂസ് ചെയ്യുന്നു. കിഡ്നിക്ക് ഇതിനെ പുറന്തള്ളാൻ കഴിയാതെ വരുമ്പോൾ ഇത് കിഡ്നി സ്റ്റോണായും മറ്റു ജോയിന്റുകളിൽ അടിഞ്ഞു കൂടുമ്പോൾ വേദനയായും മാറുന്നു. തുടർന്ന് വീഡിയോ കാണുക.