ഒരുപാട് സസ്യങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങൾ കാണാൻ കഴിയും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ശരീരത്തിൽ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഓണസമയത്ത് അത്തപ്പൂക്കളം ഇടാനായി പറമ്പിൽ നോക്കുമ്പോൾ നിറയെ പൂക്കളുള്ള ഈ ചെടിയെ കാണാറുണ്ട്. പലപ്പോഴും പലരും പറയുന്നതാണ് ഈ പൂവ് വേണ്ട ഇത് ശവം നാറിയാണ് എന്നൊക്കെ. എന്നാൽ ഇന്ന് സസ്യത്തിന്റെ അവസ്ഥയെല്ലാം മാറിക്കഴിഞ്ഞു.
നിരവധി ഗുണങ്ങൾ ഇന്ന് ഈ ചെടിയിൽ കാണാൻ കഴിയും. ഇതിന് ശവക്കോട പച്ച എന്നും പറയാറുണ്ട്. പണ്ടുകാലങ്ങളിൽ മാറി നിർത്തിയിരുന്ന ഈ ചെടി പലരുടെയും വീട്ടിൽ മുറ്റങ്ങളിൽ പൂന്തോട്ടം അലങ്കരിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ്. നിരവധി വർണങ്ങളിൽ ഇത് പൂന്തോട്ടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഈ ചെടി ഇന്ന് ആകെ മാറി കഴിഞ്ഞു. ഒന്ന് രണ്ട് പേരുകളിൽ എല്ലാം ഈ ചെടി അറിയപ്പെടുന്നത്. ഒരുപാട് പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്.
ഉഷ മലരി ശവക്കോട്ട പച്ച നിത്യകല്യാണി ആദവും ഹവ്വയും എന്നിങ്ങനെ നിരവധി പേരുകളിൽ കാണുന്ന ഒന്നാണ് ഇത്. ബംഗാളിൽ ഇതിന് നയൻതാര എന്ന പേരിലും കാണാൻ കഴിയും. നിങ്ങൾ നാട്ടിലെ ഈ ചെടിക്കും അറിയപ്പെടുന്ന പേര് താഴെ കമന്റ് ചെയ്യുമല്ലോ. ഈ ചെടിയുടെ പ്രത്യേകതകളെക്കുറിച്ച് ഔഷധഗുണങ്ങളെ കുറിച്ചുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ നട്ടുപിടിപ്പിക്കാൻ തുടങ്ങിയ കാര്യങ്ങളും താഴെപ്പറയുന്നുണ്ട്. കേരളത്തിൽ സർവ്വസാധാരണമായി കാണുന്ന ഈ പൂച്ചെടി നിത്യ കല്യാണി എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇതിന്റെ വെരും ഇലയും ആണ് ഏറ്റവും കൂടുതൽ ഔഷധ യോഗ്യം ഉള്ളത്. നൂറിലധികം ആൽക്ക്ലോടെ ഇതിൽ അടങ്ങിയിട്ടുണ്ട്. ചിലർ പ്രമേഹ ചികിത്സയ്ക്ക് ഇത് ഉപയോഗിച്ചിരുന്നു. ഇത് കൂടാതെ കടന്നൽ കുത്തുമ്പോൾ ഉണ്ടാകുന്ന നീര് അതുപോലെതന്നെ വേദന മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതിന്റെ പ്രധാന ഗുണം രക്തത്തിലെ ശ്വേത രക്തണുക്കളുടെ എണ്ണം കുറയ്ക്കാനുള്ള കഴിവാണ്. ഇതു കൂടാതെ അർബുദരോഗ ചികിത്സയിലും നിർണായ സ്ഥാനം ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U