പല അസുഖങ്ങൾക്കും പരിഹാരമാർഗം ആയി ഉപയോഗിക്കാവുന്ന നിരവധി ഒറ്റമൂലികൾ നമുക്കറിയാം. നമ്മുടെ ചുറ്റും കാണുന്ന ചില ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാ വീടുകളിലും പണ്ടുകാലങ്ങളിൽ കണ്ടുവന്നിരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക. ഞവര കർപ്പൂരവല്ലി കഞ്ഞി കൂർക്ക എന്നെല്ലാം ഇത് അറിയപ്പെടുന്നുണ്ട്.
ലോകത്ത് പല ഭാഗങ്ങളിലും ഈ ഔഷധസസ്യത്തെ പറ്റി ഗവേഷണം നടന്നിട്ടുണ്ട്. പനിക്കൂർക്കയുടെ നീര് നല്ല ആന്റിബയോട്ടിക് ആണെന്ന് കണ്ടെത്തിയിട്ടുണ്ട് ഗവേഷകർ. നമ്മുടെ പുരയിടങ്ങളിൽ തണ്ടുകൾ ഒടിച്ചു നട്ടാണ് പുതിയത് പിടിപ്പിക്കുന്നത്. ഈ ചെടിയുടെ തണ്ടുകൾക്ക് വെള്ള കലർന്ന പച്ച നിറമോ പർപ്പിൾ നിറവും കാണാൻ കഴിയും. ചാണകവും ഗോമൂത്രം നേർപ്പിച്ചതുമാണ് ഇതിന് വളമായി നൽകുന്നത്.
കടലപ്പിണ്ണാക്ക് കുതിർത്ത് നേർപ്പിച്ച് ഒഴിപ്പിച്ചു കൊടുക്കുന്നതും വളരെ നല്ലതാണ്. പനിക്കൂർക്കയില പിഴിഞ്ഞ നീര് കഫക്കെട്ട് പ്രശ്നങ്ങൾക്ക് നല്ല ഒരു പരിഹാരമാർഗമാണ്. ഇതിന്റെ തണ്ട് ഇല എല്ലാം തന്നെ ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ്. ചുക്ക് കാപ്പി ഉണ്ടാക്കുമ്പോൾ പ്രധാനമായി ഉപയോഗിക്കുന്ന ഒരു ചേരുവ കൂടിയാണ് ഇത്. പനിക്കൂർക്ക ഇല വാട്ടിപ്പിഴിഞ്ഞ നീര് 5 മില്ലി വീതം.
സമം ചെറു തേനിൽ ചേർത്തു കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പനി ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പല ആയുർവേദ മരുന്നുകളിലും ഈ ഇല ഉപയോഗിക്കുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് വയർ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ പനികൂർക്കയില നീര് നൽകുന്നത് കണ്ടിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.