തക്കാളി ഈ രീതിയിൽ കഴിച്ചാൽ ഗുണങ്ങൾ നിരവധിയാണ്… ഈ ഗുണങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ…

പലപ്പോഴും പലരും വിലയില്ലാതെ കരുതിയിരുന്ന ഒന്നാണ് തക്കാളി. കൂടുതലും ഭക്ഷണസാധനങ്ങളിൽ രുചിക്ക് വേണ്ടി ചേർക്കുന്ന ഒന്നാണ് ഇത്. തക്കാളിയുടെ ഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് തക്കാളി. ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞു നോക്കൂ. തക്കാളി സ്വാദ് മാത്രമല്ല ആരോഗ്യത്തിന് ഗുണം നൽകുന്നത് കൂടിയാണ്.

ഇത് ആരോഗ്യത്തിന് ഗുണം നൽകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറവാണ്. കൊഴുപ്പ് ഇല്ല എന്നിങ്ങനെ കാരണങ്ങൾ നിരവധിയാണ്. ഒരു കപ്പ് അല്ലെങ്കിൽ 150 ഗ്രാം പാകം ചെയ്ത തക്കാളി വിറ്റാമിൻ എ സി കെ ഇ ഫോലെയ്ട് പൊട്ടാസ്യം എന്നിവയുടെ ശ്രോതസ്സ് ആണ്. തക്കാളിയിൽ സ്വാഭാവികമായി തന്നെ കൊഴുപ്പ് കൊളസ്ട്രോൾ കലോറി എന്നിവ കുറവാണ്.

ഇതിനുപുറമേ തക്കാളി ആരോഗ്യത്തിന് ആവശ്യമായ തയാമിൻ നിയാസിൻ വിറ്റാമിൻ ബി സിക്സ് മഗ്നീഷ്യം ഫോസ്ഫറസ് ചെമ്പ് എന്നിവ നൽകുന്നതാണ്. ഒരു കപ്പ് തക്കാളി 2 ഗ്രാം ഫൈബർ തരുന്നതാണ്. അതായത് ഒരു ദിവസം ആവശ്യമായ ഫൈബർ 7% തക്കാളിയിൽ ജലത്തിന്റെ അളവ് വളരെ കൂടുതലാണ്. തക്കാളി ഉൾപ്പെടെ നിരവധി പഴങ്ങളും.

പച്ചക്കറികളും സാധാരണ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം ഉയർന്ന കൊളസ്ട്രോൾ പക്ഷാഘാതം ഹൃദ്രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു. പോഷകഗുണം നിരവധി ഉള്ള പഴമാണ് തക്കാളി. ഇത് ചർമ്മകാന്തി നിലനിർത്താൻ സഹായിക്കുന്നു. എല്ലുകളുടെ ബലത്തിന് തക്കാളി വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *