പേരയില വീട്ടിൽ ഉണ്ടെങ്കിലും ഈ ഒരു കാര്യം അറിഞ്ഞു കാണില്ല… ചായ ഈ രീതിയിൽ കുടിച്ചാൽ ഗുണങ്ങൾ നിരവധി…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി സസ്യജാലങ്ങൾ നമ്മുടെ ചുറ്റുപാടിലും കാണാൻ കഴിയും. ഓരോന്നിനും അതിന്റെ തായ് നിരവധി ഗുണങ്ങൾ കാണാൻ കഴിയും. പലപ്പോഴും ഇത്തരം സസ്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് അറിയാതെ പോകുന്നത് നമ്മൾ ഓരോരുത്തർ ആണ്. ഇത്തരത്തിൽ നമ്മുടെ നാടിന്റെ നാടൻ ഫലം എന്ന രീതിയിൽ വിശേഷിപ്പിക്കാവുന്ന ഒന്നാണ് പേരയ്ക്ക. വൈറ്റമിൻ സിയും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പേരയ്ക്ക.

ഈ കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ല. കാലങ്ങളായി പാരമ്പര്യം വൈദ്യന്മാരുടെ മരുന്നുകളിൽ പ്രധാന ഔഷധ കൂട്ട് കൂടിയാണ് പേരയില. വയറിളക്കം വ്രണങ്ങൾ തുടങ്ങിയവ സുഖപ്പെടുത്താൻ പേരയില കാലങ്ങളായി ഉപയോഗിച്ചു വരുന്നു. കാൻസർ പ്രതിരോധത്തിനും പേരയില വളരെ ഉത്തമമാണ് എന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു. പേരയില ഇട്ട ചായ കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ കുറച്ചൊന്നുമല്ല.

ആദ്യം പേരയില ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിന് ആവശ്യമുള്ളത് പേരയുടെ തളിരിലകൾ മാത്രമാണ്. ഇവ നന്നായി കഴുകിയെടുക്കുക. പിന്നീട് നന്നായി കുതിർത്ത് എടുക്കുക. ഒരു മിനിറ്റിനു ശേഷം ആ വെള്ളത്തിൽ സാധാരണ ചായ ഉണ്ടാക്കി കുടിക്കാവുന്നതാണ്. പേരയില ചായ കുടിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. അമിതമായ ഭാരം കുറയ്ക്കാൻ പേരയില ചായ ഉത്തമമാണ്.

ശരീരത്തിൽ ഷുഗർ നില ഉയരാൻ അനുവദിക്കാതെ വിശപ്പു നിയന്ത്രിച്ച് ഈ ചായ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഒരു പൂജ്യം കലോറി ഭക്ഷണം ആയതിനാൽ തന്നെ ഭാരം വർദ്ധിപ്പിക്കുമെന്ന ഭയം അല്പം പോലും ആവശ്യമില്ല. പ്രമേഹം നിയന്ത്രിക്കാനും ഈ ചായ ഉത്തമ്മമാണ്. നേരത്തെ പറഞ്ഞത് പോലെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹത്തെ പ്രതിരോധിക്കാൻ പോലും തടയുകയും ചെയ്യുന്ന ഒന്നാണ് പേരയില. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.