ജീവിതം തന്നെ പാതിവഴിയിൽ നിന്നു പോകുന്ന അവസ്ഥയാണ് സ്ട്രോക്ക്. ഇത് ജീവിതത്തെയും കുടുംബാംഗങ്ങളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്. സ്ട്രോക്ക് വന്ന ഒരാൾ പഴയതുപോലെ ആകാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ സ്ട്രോക്ക് റീഹാബിലിറ്റേഷൻ കുറിച്ചാണ് ചർച്ച ചെയ്യാൻ പോകുന്നത്.
അതിന്റെ ആവശ്യകതയെപ്പറ്റിയും സ്ട്രോക്ക് റിഹാബിലിറ്റേഷൻ എങ്ങനെ നടക്കുന്നു എപ്പോൾ തുടങ്ങുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ തലച്ചോറിൽ രക്തം അളവ് കുറയുകയും രക്തം നിലച്ച് പോവുകയും ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. സ്ട്രോക്ക് പ്രശ്നങ്ങൾ വന്ന രോഗിക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ കണ്ടുവരുന്നുണ്ട്.
ഇതിന്റെ ഏറ്റവും സാധാരണയായി കണ്ടുവരുന്ന ബുദ്ധിമുട്ട് കൈ കാലുകൾക്ക് ഉണ്ടാകുന്ന തളർച്ച ആണ്. കൂടാതെ മുഖത്ത് ഒരു ഭാഗം തളർന്നു പോവുക കാഴ്ചക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് ബാലൻസ് ചെയ്യാൻ പ്രശ്നങ്ങൾ എന്നിവയെല്ലാം കണ്ടുവരുന്നു. സ്ട്രോക്ക് ലക്ഷണങ്ങൾ കണ്ട രോഗിക്ക് ചികിത്സ സഹായം അടിയന്തരമായി നൽകുകയാണ് വേണ്ടത്. കൃത്യമായ ചികിത്സ സഹായത്തിലൂടെ.
പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുന്നതാണ്. സ്ട്രോക്ക് വന്ന രോഗിക്ക് പഴയതുപോലെ ആകാൻ കഴിയില്ല എന്നാണ് പലപ്പോഴും ചിന്തിക്കുന്നത്. ഇവിടെയാണ് സ്ട്രോക്ക് റിഹാബിലിറ്റേഷൻ പ്രാധാന്യം പറയുന്നത്. അതുപോലെതന്നെ ഈ രോഗിയുടെയും കുടുംബത്തിന്റെയും ജീവിതനിലവാരം ഉയർത്താനാണ് ഈയൊരു കാര്യം വഴി ഉദ്ദേശിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.