Cracked heels : എല്ലാ കറികളിലും നാം ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും ഫൈബറുകളും എല്ലാം അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. ഇതിന്റെ ഉപയോഗം വഴി പലതരത്തിലുള്ള ആരോഗ്യ നേട്ടങ്ങളാണ് നമുക്ക് ലഭിക്കുന്നത്. മഞ്ഞൾപൊടി നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉണർത്താൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഘടകമാണ്.
അതിനാൽ തന്നെ മഞ്ഞളിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലേക്ക് കയറുന്ന വൈറസുകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാൻ സഹായകരമാകുന്നു. കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ പുറം തള്ളാനും ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ കൂടിയ കൊളസ്ട്രോളിനും ഷുഗറിനെയും എല്ലാം കുറയ്ക്കാനും അതുവഴി രക്തത്തെ ശുദ്ധീകരിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായകരമാകുന്നു. കൂടാതെ നമ്മുടെ ചർമകാന്തി വർധിപ്പിക്കാനും മഞ്ഞൾ അനുയോജ്യമാണ്.
അതോടൊപ്പം തന്നെ ചിലന്തി പുഴു എന്നിവ അരിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ചൊറിച്ചിലുകൾക്കും റാഷസുകൾക്കുമുള്ള ഒരു ഉത്തമ പ്രതിരോധ മാർഗം കൂടിയാണ് ഇത്. ഇത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള മഞ്ഞൾ നമ്മുടെ കാൽപാദങ്ങൾ വിണ്ടുകീറുന്നത് മാറ്റുന്നതിനും ഉപകാരപ്രദമാണ്. അത്തരത്തിൽ കാൽപാദങ്ങളിലെ വിള്ളലുകളെ മറികടക്കുന്നതിന് മഞ്ഞൾ ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.
കാലുകളിൽ വിള്ളലുകളും മുറിവുകളും ഉണ്ടാകുമ്പോൾ അസഹ്യമായ വേദനയും നടക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു. കാലാവസ്ഥ മാറ്റവും ചെരിപ്പ് ഇടാതെ നടക്കുന്നതും മറ്റും കാരണങ്ങൾ വഴിയാണ് ഇത്തരത്തിൽ കാലുകളിൽ വിള്ളലുകൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള വിള്ളലുകളെ മറി കടക്കുന്നതിന് വേണ്ടി വാസിലിനും മഞ്ഞളും ഒരുപോലെ മിക്സ് ചെയ്തു കാൽപാദങ്ങളിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.