നിരവധി ആരോഗ്യ ഗുണമുള്ള നിരവധി സസ്യങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും നിരവധി ആരോഗ്യഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. പലപ്പോഴും നമ്മുടെ വീട്ടുപരിസരത്ത് പറമ്പിലും മറ്റുമായി വളരുന്ന കള സസ്യങ്ങൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നവ ആയിരിക്കും. എന്നാൽ അത്തരത്തിലുള്ള സസ്യങ്ങൾ പലപ്പോഴും വെട്ടി കളയുകയാണ് പതിവ്. പടർപ്പുകളിലും തൊടിയിലും പൂന്തോട്ടങ്ങളിലും നീല ചങ്ക് പുഷ്പങ്ങൾ കാണാൻ തന്നെ എന്ത് മനോഹരമാണ് അല്ലേ.
ഈ പുഷ്പത്തെ വർണിച്ചിട്ടുള്ള വരും നിരവധിയാണ്. ഈ പൂവ് ആയുർവേദത്തിൽ പ്രധാനപ്പെട്ട രസായന ഔഷധം കൂടിയാണ്. ഇന്ത്യയിൽ ചില ഭാഗങ്ങളിൽ അപരാജിത എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഇതിലുള്ള സൂക്ഷ്മജീവികൾക്ക് മണ്ണിലെ നൈട്രജൻ തോത് വർദ്ധിപ്പിക്കാൻ കഴിവുള്ളതിനാൽ പാരിസ്ഥിതിക പ്രാധാന്യം കൂടിയ സസ്യം കൂടിയാണ് ഇത്. നീല വെള്ള എന്നിങ്ങനെ പൂക്കൾ കാണുന്ന രണ്ടിനങ്ങളിലും ആരോഗ്യഗുണങ്ങൾ വളരെ കൂടുതലാണ്.
ഇതിന്റെ പൂവും ഇലയും വേരും എല്ലാം തന്നെ നിരവധി ഔഷധ ഗുണങ്ങൾ കൊണ്ട് നിറഞ്ഞവയാണ്. ആയുർവേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്തോനേഷ്യയിലും മലേഷ്യയിലുമാണ് ഇവയുടെ ഉത്ഭവം എന്നാണ് വിശ്വസിക്കുന്നത്. പ്രവേശന കവാടങ്ങളിൽ കമാന ആകൃതിയിൽ പരത്തിയാൽ കടും നീല നിറത്തിലുള്ള കുഞ്ഞു പൂക്കൾ വിടർന്ന് നിൽക്കുന്നത്.
മനോഹരമായ കാഴ്ച തന്നെയാണ്. വേലികളിലും വീടിന്റെ ബാൽക്കണികളിലും വളർത്താവുന്ന ഒന്നുകൂടിയാണ് ഇത്. തലച്ചോറിലെ പ്രവർത്തനങ്ങൾ സുഖമാക്കാനുള്ള അതി സവിശേഷ കഴിവുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ പൂക്കൾ ഇട്ട് ആവി പിടിക്കുന്നത് തലവേദന കുറയ്ക്കാനും സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.