ഈ ചെടിയുടെ ഗുണങ്ങൾ ഇത്രയും ഉണ്ടായിരുന്നോ..!! ഇതൊക്കെ തീർച്ചയായും അറിഞ്ഞിരിക്കണം..!!| Mukkuti plant

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള നിരവധി സസ്യ ജാലങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യഗുണങ്ങൾ ആയിരിക്കും കാണാൻ കഴിയുക. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ മാറിയ ജീവിതശൈലിയും അതുപോലെതന്നെ നഗരവൽക്കരണവും മൂലം നിരവധി സസ്യ ജാലങ്ങൾ മൺമറഞ്ഞു പോയിട്ടുണ്ട്. ഇത്തരത്തിൽ നമ്മുടെ പ്രദേശങ്ങളിൽ നിന്നും കാണാതായ ചെടിയാണ് മുക്കുറ്റി. മുറ്റത്ത് വഴിയരികിലും നിറയെ മഞ്ഞ പൂക്കളുമായി പൂത്തുനിൽക്കുന്ന മുക്കൂറ്റിയുടെ വിശേഷങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ദശപുഷ്പങ്ങളിൽ പെടുന്ന ഒന്നാണ് മുക്കുറ്റി. മരുന്ന് നിർമ്മാണ യൂണിറ്റുകളാണ് മുക്കുറ്റി വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. തൊട്ടാവാടിയുടെ അത്ര വേഗത്തിൽ അല്ല എങ്കിലും. തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിയിലും കാണാൻ കഴിയും. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഈ മുക്കുറ്റിയെ കുറിച്ചാണ്. ചെറിയ മഞ്ഞ പൂക്കളുള്ള ഈ സസ്യം സ്ത്രീകൾക്ക് പ്രധാനമാണ് എന്ന് വേണം പറയാൻ. തിരുവാതിരക്ക് ദശപുഷ്പം ചൂടുക എന്ന ചടങ്ങ് ഉണ്ട്. ഇത്തരം ദശപുഷ്പങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി.

കർക്കിടകമാസം ആദ്യത്തെ ഏഴു ദിവസം ഇതിന്റെ നീര് പിഴിഞ്ഞ് ശേഷം പൊട്ട് തൊടുക എന്ന ചടങ്ങും കാണാൻ കഴിയും. പൂജകൾക്ക് ഉപയോഗിക്കുന്ന ഒന്നുകൂടി ആണ് ഇത്. ഇത് സ്ത്രീകൾ തലയിൽ ചൂടിയാൽ ഭർത്താവിനു നല്ലതാണെന്നും പുത്രലബ്ധി ലഭിക്കും തുടങ്ങിയ വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. ഇതു കൂടാതെ ആരോഗ്യപരമായി നിരവധി ഗുണങ്ങളും ലഭിക്കുന്നുണ്ട്. കർക്കിടക മാസത്തിൽ ഉണ്ടാകുന്ന പല രോഗങ്ങൾ തടയാനും ഇത് സഹായിക്കുന്നുണ്ട്.

ആയുർവേദപ്രകാരം ശരീരത്തിൽ ഉണ്ടാകുന്ന വാത പിത്ത കഫ ദോഷങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ആയുർവേദ വിധിപ്രകാരം ഈ മൂന്ന് ദോഷങ്ങളാണ് ശരീരത്തിൽ അസുഖങ്ങൾക്ക് കാരണം ആകുന്നത്. ഇത് ബാലൻസ് ചെയ്യാൻ ശരീരത്തിന് സാധിക്കുമ്പോൾ അസുഖങ്ങൾ മാറി കിട്ടുന്നതാണ്. ശരീരം തണുപ്പിക്കാനും ഇത് സഹായിക്കുന്നത്. ശരീരത്തിൽ ചൂട് കൂടുമ്പോൾ വയറിന് അസ്വസ്ഥത ഉൾപ്പെടെ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U