ഈ ചെടിയെ കണ്ടിട്ടുള്ളവരാണോ… ഇതിന്റെ പേര് അറിയുന്നവർ പറയാമോ..!!

സസ്യ ജാലങ്ങളിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള നിരവധി സസ്യങ്ങൾ കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങൾ ആണ് കാണാൻ കഴിയുക. ഇത്തരത്തിലുള്ള പല സസ്യങ്ങളും നമ്മുടെ ചുറ്റുപാടിലും കാണാൻ കഴിയും. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള സസ്യങ്ങളുടെ ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകാറുണ്ട്. എല്ലാവർക്കും അറിയേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. 25 അടി വരെ ഉയരത്തിൽ ശാഖകളോട് പന്തലിച്ചു വളരുന്ന ഒരു ചെടിയാണ് ലക്ഷ്മി തരു.

സ്വർഗീയ വൃക്ഷം എന്നറിയപ്പെടുന്ന ഇവയുടെ ജന്മദേശം അമേരിക്കയാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഈ ചെടിയെ കുറിച്ചാണ്. ഈ ചെടി ശരീരത്തിന് നൽകുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചും ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്. ബാംഗ്ലൂർ കാർഷിക സർവകലാശാലയിൽ നടത്തിയ ഗവേഷണമാണ് ഈ വൃക്ഷത്തൈ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. പല സംസ്ഥാനങ്ങളിലും ഇത് വ്യാപകമായി നാട്ടുപരിപാലിക്കുന്നുണ്ട്.

10 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനിലയിലുള്ള കാലാവസ്ഥയിൽ ലക്ഷ്മി തരു നന്നായി വളരുന്നുണ്ട്. ഈ വൃഷത്തിന്റെ ഇലകൾ പഴം വിത്ത് തുടങ്ങിയ എല്ലാ ഭാഗങ്ങളും വളരെയേറെ ഉപകാരപ്രദമാണ്. കായകൾ വേപ്പിൻ കായക്ക്‌ സമാനമായി കാണുന്നുണ്ട് എങ്കിലും ഇത് അല്പം കൂടി വലുപ്പമുണ്ട്. കായകൾ പഴുക്കുമ്പോൾ ചുവപ്പുനിറം ആകുന്നു. ഭക്ഷ്യയോഗ്യമായ കായ്കൾ മധുരമുള്ളതാണ്.

ഇതിന്റെ പഴത്തിൽ നിന്നും ജ്യൂസ് ജാം വൈൻ എന്നിവ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ എണ്ണ സൂപ്പ് ഷാംപൂ ലൂബ്രിക്കേറ്റുകൾ പെയിന്റ് വാർണിഷ് മെഴുക്കു തിരി എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഇലകൾ മണ്ണിരക്ക്‌ വളരെ ഇഷ്ടപ്പെടുന്നതിനാൽ മണ്ണിര കമ്പോസ്റ്റ് നിർമിക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. പാഴ്നിലങ്ങൾ ഫലപുഷ്ടി ഉള്ളതാക്കാൻ ഈ വൃഷത്തിന് കഴിയും. ഇതിന്റെ ഇട തൂർന്ന വേരുകൾ മണ്ണൊലിപ്പ് തടയാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.