ഫിസ്റ്റുല എന്ന അസുഖത്തെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി കൂടുതലായി പങ്കുവെക്കുന്നത്. ശരീരത്തിൽ ഒരു ലക്ഷണങ്ങൾ കാണിക്കുന്ന ചില അസുഖങ്ങളുണ്ട്. അത്തരത്തിലുള്ളവയാണ് പൈൽസ് ഫിസ്റ്റുല ഫിഷർ തുടങ്ങിയവ. ഫിസ്റ്റുല എന്ന അസുഖത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും പൈൽസ് ഫിസ്റ്റുല ഫിഷർ എന്നിവ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഫിസ്റ്റുല മറ്റുള്ളവയിൽ നിന്ന് എങ്ങനെ വേറിട്ടുനിൽക്കുന്നു എന്നാണ്.
ഫിസ്റ്റുല എന്നത് മലദ്വാരത്തിൽ തൊട്ടു ഭാഗത്തും അല്ലെങ്കിൽ ചുറ്റുഭാഗത്തുമായി ചെറിയ രീതിയിൽ കുരു രൂപപ്പെടുന്ന അവസ്ഥയാണ്. സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലാണ് എങ്കിൽ അത് അങ്ങനെയാണ് കാണാൻ കഴിയുക. ചെറിയ കുരു രൂപപ്പെടുകയും അതിൽ പഴുപ്പ് രൂപപ്പെടുകയും പിന്നീട് അത് കനാലായി രൂപപ്പെടുകയും അവസ്ഥയാണ് ഫിസ്റ്റുലാ. ഇത് രണ്ടുമൂന്നു തരത്തിൽ തരംതിരിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് സിമ്പിൾ ഫിസ്റ്റുല എന്നും കോമ്പൗണ്ട് ഫിസ്റ്റുല എന്നും അറിയപ്പെടുന്നുണ്ട്.
മലദ്വാരത്തിൽ നിന്ന് ഒരു ചെറിയ കാനാൽ രൂപപ്പെട്ടതിനുശേഷം ഒരു സിംഗിൾ ആയാണ് രൂപപ്പെടുന്നത് എങ്കിൽ അതിന് സിമ്പിൾ ഫിസ്റ്റുല എന്നു പറയപ്പെടുന്നു. എന്നാൽ കോമ്പൗണ്ട് ഫിസ്റ്റുല ആകുന്ന സമയത്ത് മലദ്വാരത്തിന് ചുറ്റും ഒന്നോ രണ്ടോ രണ്ടോ മൂന്നോ നമ്പർ പഴുപ്പ് ഉണ്ടാവുകയും ഫോർമേഷൻ ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടാകുന്നതാണ് കോമ്പൗണ്ട് ഫിസ്റ്റുല എന്ന് പറയുന്നത്. രണ്ടോ മൂന്നോ കണക്ഷൻ ആയിട്ടാണ് മലദ്വാരത്തിൽ അല്ലെങ്കിൽ വൻകുടലിൽ പോഷനിൽ ഇങ്ങനെ കാണപ്പെടുന്നത്.
മലദ്വാരത്തിൽ താഴെ ഭാഗത്ത് ആണ് പഴുപ്പ് രൂപപ്പെടുന്നത് എങ്കിൽ അതിനെ ലോ ആനൽ ഫിസ്റ്റുല എന്നും മുകൾ ഭാഗത്ത് ആണെങ്കിൽ ഹൈ ആനൽ ഫിസ്റ്റുല എന്നും പറയപ്പെടുന്നു. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. ആദ്യം പറയുന്നത് പലപ്പോഴും ഇത് മനസ്സിലാക്കാതെ പോവുകയാണ് പതിവ്. കൂടുതൽ പേരും ഇത് തെറ്റിദ്ധരിച്ച് പൈൽസ് ആണ് കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ ഇത് ചികിത്സിക്കേണ്ടത് അസുഖം തിരിച്ചറിയേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.