കറയും അഴുക്കും എത്ര വേണമെങ്കിലും ആയിക്കോട്ടെ… ഇനി കളയാൻ വളരെ ഈസി… ഈ ചെറിയ കാര്യം ചെയ്താൽ മതി…| Dirty Cloths bleaching Tips

വസ്ത്രങ്ങളിലെ കറ കളയാനായി നന്നായി ബുദ്ധിമുട്ടുണ്ടോ. ഇനി വളരെ വേഗം ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നികളുമായി പങ്കുവെക്കുന്നത്. വെള്ള വസ്ത്രങ്ങൾ ധരിക്കുന്നവരാണ് നമ്മളിൽ പലരും. കുട്ടികളുടെ യൂണിഫോം ആണെങ്കിലും അതുപോലെ തന്നെ മറ്റ് എന്തു വസ്ത്രങ്ങൾ ആണെങ്കിലും വെള്ള വസ്ത്രങ്ങൾ കൂടുതലായി കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

കുട്ടികളുടെ ആയാലും മുതിർന്നവരുടെ ആയാലും വെള്ള വസ്ത്രങ്ങൾ അലക്കിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ച് അഴുക്ക് അതുപോലെ തന്നെ കറകൾ പറ്റിയാൽ അത് മാറ്റിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പലപ്പോഴും ഇത് മാറ്റിയെടുക്കാൻ വേണ്ടി പുറത്തു കൊടുക്കാറുണ്ട്. എന്നാൽ ഇനി വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. അതുപോലെതന്നെ വസ്ത്രങ്ങളിൽ പശ മുക്കാനായാലും ഇനി പുറത്തു കൊടുക്കേണ്ട ആവശ്യമില്ല.

വീട്ടിൽ തന്നെ ഈ കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെള്ള തുണിയിൽ കറ പിടിച്ചിട്ടുണ്ട് എങ്കിൽ അത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഇത് ക്ലീൻ ചെയ്യാനായി ബ്ലീച്ചിങ് പൗഡർ ആണ് ആവശ്യമുള്ളാത്. ഇത് രണ്ട് ടീസ്പൂൺ ഒരു പാത്രത്തിൽ എടുക്കുക. ഇതിൽ കുറച്ചു വെള്ളം കൂടി മിക്സ് ചെയ്ത് എടുക്കുക. ഇത് ഒരു പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. പിന്നീട് ഏതെങ്കിലും ബ്രഷ് ഉപയോഗിച്ച് തേച്ചു കൊടുക്കുക. കറയുള്ള ഭാഗത്ത് ഇത് നന്നായി തേച്ചു കൊടുക്കുക.

പിന്നീട് ഒരു 10 മിനിറ്റ് സമയം ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് 10 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകി കളയാവുന്നതാണ്. പിന്നീട് അടുത്തതായി ചെയ്യേണ്ടത് വീട്ടിൽ തന്നെ ലഭിക്കുന്ന ഒന്നാണ് കോൾഗേറ്റ്. ഇതിന്റെ പേസ്റ്റ് നന്നായി തേച്ച് കൊടുക്കുക. അതിനുശേഷം വീണ്ടും ബ്ലീച്ചിങ് പൗഡർ തേച്ചു കൊടുക്കുക. പിന്നീട് ലൈസോളും കുറച്ച് ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്ത ഉരച്ചു കൊടുത്ത ശേഷം കഴുകി കളയുക. വളരെ പെട്ടെന്ന് കറ കളയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : Vichus Vlogs