ശരീരത്തിൽ ചില പ്രശ്നങ്ങൾ പലപ്പോഴും കാണാറുണ്ട്. വളരെ ആക്ടീവായ ആളുകളിൽ പോലും ചില സമയങ്ങളിൽ അലസതയും ക്ഷീണവും കാണാറുണ്ട്. പ്രത്യേക കാരണം കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരം കാര്യങ്ങൾ കൃത്യമായി രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായ ചില പോഷക ഘടകങ്ങൾ ഉണ്ട്.
ശരീരത്തിൽ ഇവ കുറയുമ്പോൾ ഇത് ആരോഗ്യത്തിന് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാം. പല പ്രശ്നങ്ങൾക്കും കാരണമാകാം. ശരീരത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ സിങ്ക് ആവശ്യമുള്ളൂ. എന്നാൽ പലപ്പോഴും ഇതുപോലും ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കാറുണ്ട്. ശാരീരിക പ്രവർത്തനങ്ങൾ കൃത്യമാകുന്നതിന് എന്തുകൊണ്ടും സിങ്ക് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിനെ പോലെ തന്നെ വളരെ പ്രാധാന്യമുള്ള ഒന്നാണ് സിങ്ക്. ഇതിന്റെ അഭാവം പലപ്പോഴും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.
ശരീരത്തിൽ സിങ്കിന്റെ ഉത്പാദനം കുറഞ്ഞൽ കോശങ്ങളുടെ ഉൽപാദനത്തിനും രോഗപ്രതിരോധ പ്രശ്നങ്ങൾക്കും കാര്യമായി മാറ്റം സംഭവിക്കാം. ഇതിനെപ്പറ്റി പല പഠനങ്ങളും നടക്കുന്നുണ്ട്. വളർച്ച ആരോഗ്യം കോശങ്ങളുടെ പുനർജീവനം എന്നിവയുടെ പ്രധാന ഭാഗമാണ് സിങ്ക് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. സിങ്ക് കുറഞ്ഞാൽ നമ്മുടെ ശരീരത്തിന് ആരോഗ്യകരമായ പുതിയ കോശങ്ങൾ നിർമ്മിക്കാൻ സാധിക്കില്ല. ഇത് പലതരത്തിലുള്ള ലക്ഷണങ്ങളും ശരീരത്തിൽ കാണിക്കാം.
ശരീര ഭാരം കൂടുന്നതും മുറിവുകൾ സുഖപ്പെടുത്താൻ കഴിയാതെ വരുന്നതും. ഒരു കാര്യത്തിലും കൃത്യമായ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥ വരുന്നത് എല്ലാം തന്നെ സിങ്ക് കുറയുന്നത് ഭാഗമായി ഇണ്ടാവുന്നതാണ്. ഇത് കൂടാതെ മണം രുചി എന്നിവ കുറയുന്നത്. വിശപ്പ് കുറയുന്നത് ചർമ്മത്തിൽ വ്രണം ഉണ്ടാവുന്നത് എന്നിവയെല്ലാം സിങ്ക് കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : beauty life with sabeena