വീട്ടിൽ വളരെ വേഗം തയ്യാറാക്കാൻ സാധിക്കുന്ന. അതുപോലെ തന്നെ വീട്ടമ മാർക്ക് വളരെയേറെ സഹായകരമാകുന്നചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരിപ്പൊടി ഉപയോഗിച്ച് അരമണിക്കൂർ കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന പാലപ്പത്തിന്റെ റെസിപ്പി മുമ്പ് ചെയ്തിട്ടുണ്ട്.
യീസ്റ് സോഡാപ്പൊടി ചേർക്കാതെ എങ്ങനെ പാലപ്പം തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി ഒരു മീഡിയം സൈസ് വലുപ്പത്തിൽ ഒന്നര ഗ്ലാസ് പച്ചരി എടുക്കുക. ഏതു പച്ചരി വേണമെങ്കിലും ഇതിനെ എടുക്കാവുന്നതാണ്. ആ പിന്നീട് ഇതു പൊങ്ങി വരാനായി ചില സാധനങ്ങൾ ചേർക്കേണ്ടതുണ്ട്. ഈസ്റ്റ് സോഡാപ്പൊടി ഒന്നും ചേർക്കേണ്ട ആവശ്യമില്ല.
പിന്നീട് ചേർക്കേണ്ടത് ഒരു ടേബിൾ സ്പൂൺ ഉഴുന്ന് അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ ഉലുവ ആണ്. ഇത് രണ്ടും ചേർത്തു കൊടുക്കുക. പിന്നീട് ഇത് നന്നായി കഴുകിയെടുക്കുക. പിന്നീട് ഇത് വെള്ളമൊഴിച്ച് കുതിരാനായി വെക്കുക. ഒരു ആറുമണിക്കൂർ സമയം കുതിരാനായി വെക്കുക. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്. നാളികേരവും അതുപോലെതന്നെ കുറച്ച് ചോറും ഇട്ട് ഇത് അരച്ചെടുക്കാം. പിന്നീട് ആവശ്യത്തിന് പഞ്ചസാരയും ഇട്ട് നന്നായി അരച്ചെടുക്കുക.
അടിക്കുമ്പോൾ മിക്സി ചൂടാകാതെ നോക്കേണ്ടതാണ്. പിന്നീട് ഈ മാവ് നന്നായി പൊന്തി വരാനായി കൈ ഉപയോഗിച്ച് നന്നായി ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ പാലപ്പം മാവ് പൊന്തി വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : PRARTHANA’S WORLD