ചക്ക എല്ലാവർക്കും വളരെ ഇഷ്ടമാണ്. ചക്ക പോലെ തോന്നിക്കുന്നതും അതുപോലെ തന്നെ ചെറിയത് ആയ ഒന്നാണ് അഞ്ഞിലി ചക്ക. ഈ ചക്കയെ കുറിച്ചാണ് ഇവിടെ പങ്കുവെക്കുന്നത്. ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ കൂടുതലായി കാണാൻ കഴിയുന്ന ഒന്നാണ് അഞ്ഞിലി ചക്ക. ഇതിൽ ഒട്ടേറെ ഔഷധഗുണങ്ങളും കാണാൻ കഴിയും. നാടൻ ആയതും വിദേശി ആയതുമായ ഒട്ടേറെ പഴങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും.
നമ്മുടെ പഴയകാലത്ത് മധുരത്തിന്റെ തേൻ നൽകിയിരുന്ന പഴമാണ് ആഞ്ഞിലി ചക്ക. ബാല്യകാലത്തെ സുന്ദരമായ ചില ഓർമ്മകളിൽ ഇതു ഒന്നാണ്. ഇന്ന് ഇതിന് ആവശ്യക്കാർ വളരെ കൂടുതലാണ്. 20 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ഇതിനെ പറ്റിയുള്ള അറിവ് ധാരാളമായി ഉണ്ടാക്കാം. പലപ്പോഴും ആർക്കും വേണ്ടാതെ കിടന്നിരുന്ന ഒന്നാണ് ഇത്. എന്നാൽ ഇന്ന് ഇത് എല്ലാവർക്കും വളരെ ആവശ്യമാണ്.
കീടനാശിനി ഒന്നും ഇല്ലാതെ വളരെ പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാകുന്ന ഒന്നാണ് ആഞ്ഞിലി ചക്ക. അതുകൊണ്ടുതന്നെ പേടിക്കാതെ കഴിക്കാൻ കഴിയുന്നതാണ്. മഴക്കാല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ചക്കയുടെ കുരുവിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ഇതിന്റെ പഴത്തിലും ഒരുപാട് ആരോഗ്യ ഗുണങ്ങൾ കാണാൻ കഴിയും. ഇതിന്റെ കുരു വറുത്തു തൊലി കളയാതെ കഴിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ ആസ്മ പ്രശ്നങ്ങൾക്കും നല്ലതാണ്. ഇത് ഇടയ്ക്കിടെ കഴിക്കുന്നത് മഴക്കാല രോഗങ്ങളായ പനി തുടങ്ങിയ പല അസുഖങ്ങൾക്കും പ്രതിരോധശേഷി നൽകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : common beebee