ശരീരത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ കാണാറുണ്ട്. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കണം എന്നില്ല. ചില അസുഖങ്ങൾ മാറ്റിയെടുക്കാൻ ധാരാളം കാലം മരുന്ന് കഴിക്കേണ്ടി വരാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. മൂത്രത്തിൽ ഉണ്ടാകുന്ന പത കിഡ്നിയുടെ അനാരോഗ്യത്തിന്റെ ലഷണങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് പെട്ടെന്ന് തന്നെ തിരിച്ചറിയുകയാണ് വേണ്ടത്. വൃക്ക രോഗങ്ങളിൽ ആദ്യ ലക്ഷണങ്ങളിൽ വളരെ പ്രധാനപ്പെട്ടത് ഇത് തന്നെയാണ്. മൂത്രത്തിൽ കണ്ടുവരുന്ന ആൽബമിന് ആണ് പിന്നീട് പതയായി കാണാൻ കഴിയുക.
തെളിഞ്ഞ മൂത്രത്തിൽ കാണുന്ന പതയാണ് കിഡ്നി രോഗത്തിന്റെ ലക്ഷണങ്ങളിൽ വളരെ പ്രധാനപ്പെട്ടതായി കാണാൻ കഴിയുക. വെള്ളം കുടിച്ചില്ല എങ്കിൽ മൂത്രത്തിൽ മഞ്ഞ നിറം കാണുന്നത് വളരെ സർവസാധാരണമാണ്. എന്നാൽ ഈ അവസ്ഥയിൽ മൂത്രത്തിൽ പത കാണാൻ സാധിക്കില്ല. എന്നാൽ തെളിഞ്ഞ മൂത്രത്തിൽ പത ഉണ്ടാകുമെങ്കിൽ കിഡ്നി പ്രശ്നങ്ങളുടെ ആദ്യ സൂചനകളിൽ ഒന്നാണ് എന്ന രീതിയിലാണ് എടുക്കേണ്ടത്. എന്നാൽ ഇങ്ങനെ കാണുന്ന എല്ലാ ലക്ഷണങ്ങളും വൃക്ക രോഗത്തിന്റെ ആകണമെന്നില്ല. ഇങ്ങനെ കാണുകയാണെങ്കിൽ വൃക്ക രോഗം അല്ല എന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്.
വൃക്കയുടെ പ്രവർത്തനം അരിപ്പയോട് ഉപമിക്കാം. ആവശ്യമില്ലാത്ത വസ്തുക്കൾ അരിച്ചു കളയുന്ന ഒന്നാണ് ഇത്. കാലക്രമേണ അരിപ്പ കേടായാൽ ആവശ്യമുള്ള വസ്തുക്കൾ പോലും ഇതിലൂടെ പുറത്തേക്ക് പോകുന്നു. ഇതേ പ്രവർത്തനം തന്നെയാണ് വൃക്കയുടെ കാര്യത്തിലും നടക്കുന്നത്. കൃത്യമായ ആരോഗ്യമുള്ള വൃക്ക ആണെങ്കിൽ ആവശ്യമില്ലാത്തവ അരിച്ചു ആവശ്യമുള്ളത് നീക്കി നിർത്തുന്നു. എന്നാൽ വൃക്ക പ്രവർത്തനം മോശമാണെങ്കിൽ ആവശ്യമുള്ള വസ്തുക്കളും ഇതിലൂടെ പുറത്തുപോകുന്നു. ആൽബമിൻ എന്ന പ്രോടീനുകളും വൃക്കയിലൂടെ പുറന്തള്ളപ്പെടുന്നതിന് കാരണം ഇത് തന്നെയാണ്. കാലുകളിലെ മുഖത്തും കാണുന്ന നീര്. കണ്ണിന് താഴെ കാണുന്ന നീര് തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
ഇതുപോലെതന്നെ അമിതമായ ക്ഷീണം ഇതിന്റെ ഒരു ലക്ഷണം കൂടിയാണ്. ശരീരത്തിൽ ടോസിൻ വർദ്ധിക്കുന്നതാണ് ഇത്തരത്തിലുള്ള അവസ്ഥ വർധിക്കാനുള്ള പ്രധാന കാരണം. ഇതോടൊപ്പം തന്നെ വിശപ്പ് കുറയുകയും ചെയ്യുന്നുണ്ട്. ശ്വാസോചാസത്തിൽ അമോണിയയുടെ അല്ലെങ്കിൽ യൂരിയയുടെ മണം ഉറക്ക കുറവ് കാര്യങ്ങളിൽ ഏകാഗ്രത പുലർത്താൻ കഴിയാതെ വരിക. എന്നിവയെല്ലാം തന്നെ കിഡ്നിയുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth