ഈത്തപ്പഴം നമ്മൾ കഴിക്കാറുണ്ട് എങ്കിലും ഇതിന്റെ ആരോഗ്യഗുണങ്ങൾ എല്ലാവരും അറിയാറില്ല. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഈന്തപ്പഴത്തിന് അടങ്ങിയിട്ടുള്ളത്. എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഊർജ്ജത്തിന്റെ ഒരു കലവറ തന്നെയാണ് ഈന്തപ്പഴം. അന്നജം കൂടാതെ വിറ്റാമിനുകൾ ധാതു ലവനങ്ങൾ ആന്റി ഓക്സിഡന്റുകൾ എന്നിവ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് വേഗത്തിൽ ദഹിക്കും എന്നതിനാൽ തന്നെ ഇതിൽ അടങ്ങിയിട്ടുള്ള പോഷക ഗുണങ്ങൾ ശരീരത്തിന് എളുപ്പം ലഭ്യമാവുകയും ചെയ്യും. ഈന്തപ്പഴത്തിന്റെ വിപണി കൂടുന്ന സമയമാണ് റംസാൻ മാസം.
നോമ്പ് തുറയിലെ സ്ഥിരം സാന്നിധ്യമാണ് ഈത്തപ്പഴം. ഇതിന്റെ ഗുണങ്ങളും നിരവധിയാണ്. ഇതിലെ നാരുകൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. 100% നാരുകൾ അടങ്ങിയ ഭക്ഷണമാണ് ഈന്തപ്പഴം. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. മലബന്ധം തടയാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മലബന്ധം മൂലം കഷ്ടത അനുഭവിക്കുന്ന നിരവധി ആളുകൾ ഉണ്ട്. ഇത്തരക്കാർക്ക് പലപ്പോഴും വയറിളക്കത്തിന്റെ മരുന്നായി ഈന്തപ്പഴം ഉപയോഗിക്കുന്നുണ്ട്. ഡ്രൈയായി കഴിക്കുന്നതിനേക്കാൾ വളരെയേറെ ഗുണം ചെയ്യുന്നത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തിയ ശേഷം രാവിലെ കഴിക്കുന്നത് ആണ്.
നാരുകൾ കൊണ്ട് സമ്പൂഷ്ടമായതിനാൽ തന്നെ മലവിസർജനത്തിന് ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. എല്ലുകൾക്ക് കരുത്ത് നൽകാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഇത് മിനറലുകൾ കൊണ്ട് സമ്പുഷ്ടമായതിനാൽ എല്ലുകളെ കരുത്ത് നൽകി അസ്ഥി ക്ഷതത്തിൽ നിന്ന് ചെറുക്കാൻ കഴിയുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള സെലീനിയം മാങ്കനീസ് കോപ്പർ തുടങ്ങിയവ എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. വാർദ്ധക്യത്തോടെ അടുക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന അസ്ഥി സംബന്ധമായ രോഗങ്ങൾ തടയാനും ഇതിന് സഹായിക്കുന്നുണ്ട്.
ഉയർന്ന അളവിൽ അയൻ ഉള്ളതിനാൽ രക്തക്കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ അനീമിയ എന്നിവ പ്രതിരോധിക്കാൻ സഹായിക്കുന്നു. ദിവസവും ഈന്തപ്പഴം കഴിച്ചാൽ വളരെ പെട്ടെന്ന് തന്നെ മാറ്റം കാണാൻ സാധിക്കുന്നതാണ്. വളരെ അപൂർവമായി ഭക്ഷണ വസ്തുക്കൾ കണ്ടുവരുന്ന ഓർഗാനിക് സൾഫർ ഇതിൽ കാണാൻ കഴിയും. അലർജി റിയാക്ഷനുകളും സീസണൽ അലർജി മാറ്റാൻ ഓർഗാനിക് സൾഫർ സഹായിക്കുന്നുണ്ട്. നാച്ചുറൽ ഷുഗർ അടങ്ങിയതുകൊണ്ട് ആരോഗ്യദായകമായ ഒന്നുകൂടിയാണ് ഇത്. അതുകൊണ്ടുതന്നെ അലസമായി ഇരിക്കുന്നവരെ ഊർജം ആയിരിക്കാനുള്ള കഴിവ് ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : MALAYALAM TASTY WORLD