പൊട്ടാസ്യം കുറയുമ്പോൾ ശരീരം കാണിക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Symptoms of potassium depletion

Symptoms of potassium depletion : നല്ലൊരു ആരോഗ്യപ്രദമായ ജീവിതത്തിന് വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും ഫൈബറുകളും എല്ലാം അത്യാവശ്യമാണ്. അത്തരത്തിൽ നമ്മുടെ ശരീരത്തിന് ഏറ്റവും അധികം വേണ്ട ഒന്നാണ് പൊട്ടാസ്യം. നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ പൊട്ടാസ്യം കാഴ്ചവയ്ക്കുന്നത്. ഹൃദയത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതും ഹൃദയമിടിപ്പിനെയും രക്തസമ്മദ്ദത്തെയും നിയന്ത്രിക്കുന്നതും പൊട്ടാസ്യം ആണ്.

അതുപോലെ തന്നെ പ്രോട്ടീനുകളെ സമന്വയിപ്പിക്കുന്നതും പേശികളുടെ സങ്കോചം ഉറപ്പാക്കുന്നതും നാഡീ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതും എല്ലാം പൊട്ടാസ്യത്തിന്റെ മറ്റു ധർമ്മങ്ങളാണ്. ഇത്തരത്തിൽ പൊട്ടാസ്യം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് നാം കഴിക്കുന്ന ആഹാരങ്ങളിലൂടെയാണ്. കഴിക്കുന്ന ആഹാരങ്ങളിൽ ഏത്തപ്പഴം ചെറുപ്പഴം ഇലക്കറികൾ പച്ചക്കറികൾ എന്നിവയിലാണ് പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളത്. ഇന്നത്തെ കാലഘട്ടത്തിൽ ഫാസ്റ്റ് ഫുഡുകളുടെയും ജങ്ക് ഫുഡ് കളുടെയും.

പിന്നാലെ പോകുന്ന സമൂഹം ഇത്തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാൻ വിമുഖത പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. അതുതന്നെയാണ് ഇന്ന് വളരെയധികം ആളുകൾ പൊട്ടാസ്യം കുറവ് എന്ന പ്രശ്നം അനുഭവിക്കുന്നതിന്റെ പ്രധാന കാരണം. ഇത്തരത്തിൽ ശരീരത്തിൽ പൊട്ടാസ്യം ക്രമാതീതമായി കുറഞ്ഞു വരികയാണെങ്കിൽ അത് പലതരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

പൊട്ടാസ്യം നിർവഹിക്കുന്ന ധർമ്മങ്ങൾ എല്ലാം ചുരുങ്ങി പോകുകയും ചെയ്യുന്നു. ഇതുവഴി ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ ക്രമാതീതമായി കുറഞ്ഞുവരുന്നു. ഇത്തരത്തിൽ പൊട്ടാസ്യം ശരീരത്തിൽ കുറയുകയാണെങ്കിൽ അത് പ്രധാനമായും കാണിക്കുന്നത് ശരീരത്തിലെ അവിടെയും ഇവിടെയുമുള്ള നീർക്കെട്ടുകൾ ആണ്. അതോടൊപ്പം തന്നെ ക്ഷീണം ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് നെഞ്ചിടിപ്പ് ക്രമാതീതമായി കൂടുക എന്നിങ്ങനെയുള്ളവയാണ് മറ്റു ലക്ഷണങ്ങൾ. തുടർന്ന് വീഡിയോ കാണുക.