Cerebral Palsy Treatment : രോഗങ്ങൾ എപ്പോൾ വേണമെങ്കിലും നമ്മെ ബാധിക്കാവുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. അതിൽ തന്നെ ഏറ്റവും അധികം നേടുന്നത് ജീവിതശൈലി രോഗങ്ങളാണ്. ജീവിതശൈലി രോഗങ്ങളെ പോലെ ഓരോരുത്തരും നേരിടുന്ന രോഗാവസ്ഥയാണ് ജനനസമയത്ത് ഉണ്ടാകുന്ന രോഗങ്ങൾ. അത്തരത്തിൽ ഒന്നാണ് സെറിബ്രൽ പാൾസി എന്നത്. കുട്ടികൾ ജനിക്കുന്ന സമയത്ത് തലച്ചോറിലേക്ക് ഓക്സിജൻ ലഭിക്കാത്തതു വഴി ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. തലച്ചോർ എന്ന് പറയുന്നത്.
നമ്മുടെ മനുഷ്യ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും സാധ്യമാക്കുന്ന ഒരു അവയവമാണ്. ജനിക്കുന്ന സമയത്ത് ഇത്തരത്തിൽ തലച്ചോറിലേക്ക് ഓക്സിജൻ ലഭിക്കാതെ വരികയും അത് തലച്ചോറിൽ ഒരു ഭാഗത്തിന്റെ പ്രവർത്തനം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഓരോ കുട്ടികളിലും ഉണ്ടാക്കുന്നത്. കുട്ടികളിലെ അംഗവൈകല്യത്തിന്റെ ഒരു കാരണം കൂടിയാണ് ഇത്.
ഓരോ കുട്ടികളിലും പലതരത്തിൽ ആയിരിക്കും ഇത് പ്രതിപാദിക്കുക. ചിലവർക്ക് കൈകളിലാണ് വൈകല്യമെങ്കിൽ മറ്റു ചിലവർക്ക് കാലുകളിൽ ആയിരിക്കും. ചിലവർക്ക് കൈകളിലും കാലുകളിലും ആയിരിക്കും വൈകല്യം. അതുപോലെ തന്നെ മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തമായി ഇവർ മുട്ടിലിഴഞ്ഞ് നടക്കുകയോ ഒന്നും ചെയ്യുകയുമില്ല. അത്രയേറെ.
ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒരു അവസ്ഥ തന്നെയാണ് ഈ സെറിബ്രൽ പാൾസി. അതോടൊപ്പം തന്നെ ചിലവർക്ക് വേദന ചിലവർക്ക് സംസാരിക്കാൻ കഴിയാതെ വരിക അപസ്മാരം ഉണ്ടാവുക പെരുമാറ്റത്തിൽ വൈകല്യം മൂത്രാശയ പ്രശ്നങ്ങൾ ഉണ്ടാകുക ഉറക്കക്കുറവ് കണ്ണിന്റെ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെടുക എന്നിങ്ങനെ പലതരത്തിൽ ആയിരിക്കും ഇതിന്റെ അനുബന്ധമായിട്ടുള്ള അവസ്ഥകൾ. തുടർന്ന് വീഡിയോ കാണുക.