ദിവസവും നിലവിളക്ക് തെളിയിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാരും നിസ്സാരമായി കാണരുതേ.

നാമോരോരുത്തരും എന്നും പ്രാർത്ഥിക്കുന്നവരാണ്. അതുപോലെ തന്നെ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ നാം ഓരോരുത്തരും ശ്രമിക്കുന്നവരും ആണ്. അത്തരത്തിൽ വീടുകളിൽ പ്രധാനമായും രണ്ട് സമയങ്ങളിൽ ആണ് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുള്ളത്. ഒന്ന് ബ്രഹ്മ മുഹൂർത്തത്തിലും രണ്ട് സന്ധ്യാസമയങ്ങളിലും. രണ്ടുനേരം നിലവിളക്ക് കൊളുത്തി പ്രാർത്ഥിച്ചില്ലെങ്കിലും എല്ലാ വീടുകളിലും സന്ധ്യാനേരത്തെ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്.

ഇത്തരത്തിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ആ നിലവിളക്കിന്റെ ആത്മാവ് എന്ന് പറയുന്നത് അതിലെ തിരികളാണ്. ഇത്തരത്തിൽ ഒരു തിരിയിട്ടും രണ്ടു തിരിയിട്ടും അഞ്ചു തിരിയിട്ടും എല്ലാം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്. എന്നാൽ അതിരാവിലെ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ഒരു തിരിയിട്ട് പ്രാർത്ഥിക്കുന്നതാണ് ഉത്തമം. സൂര്യൻ കിഴക്കുനിന്ന് ഉദിക്കുന്നതിനാൽ തന്നെ കിഴക്കോട്ട് തിരിയിട്ട് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്.

അതോടൊപ്പം തന്നെ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവർ ആണെങ്കിൽ രണ്ട് തിരിയിട്ട് പ്രാർത്ഥിക്കാൻ ശ്രദ്ധിക്കേണ്ടത്. ഒരു തിരി കിഴക്കോട്ടും മറ്റൊരു തിരി പടിഞ്ഞാറോട്ടും ഇട്ടുമാണ് ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കേണ്ടത്. അതുപോലെ തന്നെ ആദ്യം കിഴക്ക് ഭാഗത്ത് വച്ചിരിക്കുന്ന തിരി കത്തിച്ചതിന് ശേഷം വേണം പടിഞ്ഞാറ് ഭാഗത്തേക്ക്.

ഇട്ടിരിക്കുന്ന തിരി തെളിയിക്കും. ഇത്തരത്തിൽ ചെയ്യുന്നതാണ് ഏറ്റവും ഉചിതം. കൂടാതെ അതിവിശിഷ്ടമായുള്ള ദീപാവലി നവരാത്രി വിഷു ഓണം എന്നിങ്ങനെയുള്ള ദിവസങ്ങളിൽ അഞ്ചു തിരിയിട്ട് നിലവിളക്ക് തെളിയിക്കുന്നതാണ് ഉത്തമം. അത്തരം ദിവസങ്ങളിൽ ത്രിസന്ധ്യയ്ക്ക് ഇത്തരത്തിൽ അഞ്ചു തിരിയിട്ട് വിളക്ക് തെളിയിക്കുന്നതാണ് ശുഭകരം. ഇത്തരത്തിൽ വിളക്ക് തെളിയിച്ചതിനുശേഷം ബാക്കിവരുന്ന തിരിഒരിക്കലും വെളിയിൽ കളയാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.