ഒരുവിധം എല്ലാവരും കണ്ടു പരിചയം ഉള്ള എല്ലാവർക്കും അറിയാവുന്ന ഒരു ചെടിയെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുകാലത്ത് പൂക്കളം ഇടാൻ പൂ പറിക്കാൻ പോകുമ്പോൾ ഈ പൂവ് ഉപയോഗിക്കാറില്ല. ശവനാറി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് പലപ്പോഴും പൂക്കളത്തിൽ ഉപയോഗിക്കാറില്ല. എന്നാൽ ഇത് ഇന്ന് പല വീടുകളിലും പൂന്തോട്ടങ്ങളിൽ ഈ പൂവ് കാണാൻ സാധിക്കുന്നതാണ്.
നിത്യകല്യാണി നയൻതാര എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഈ ചെടിയെ കുറിച്ചാണ്. ഒട്ടും താല്പര്യമില്ലാത്ത ഒരു മണമുള്ളതു കൊണ്ട് തന്നെയാണ് കാണാൻ ഭംഗിയുള്ള പൂക്കൾ ഉള്ള സസ്യത്തിന് പേരു വരാനുള്ള കാരണം. അപ്പോ സൈനസി കുടുംബത്തിൽപ്പെട്ട ഇളം ചുവപ്പു നിറമുള്ള പൂക്കളും വെളുത്ത പൂക്കളും ഉണ്ടാകുന്നു. നിത്യവും പൂക്കുന്നത് കൊണ്ട് തന്നെയാണ് ഇതിനെ നിത്യ കല്യാണി എന്ന് വിളിക്കുന്നത്.
ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന് കടും പച്ചനിറത്തിൽ മിനുസമുള്ള ഇലകളാണ് കാണാൻ കഴിയുന്നത്. നേരത്തെ സിലിണ്ടർ രൂപത്തിലുള്ള കായ്കളിൽ അനേകം വിത്തുകൾ കാണാൻ കഴിയും. പാകമായ വിത്തുകൾക്ക് കറുപ്പ് നിറമാണ് കാണാൻ കഴിയുക. കേരളത്തിലെ കാലാവസ്ഥ യോജിച്ച സസ്യം കൂടിയാണ് ഇത്. തമിഴ്നാട്ടിൽ പരക്കെ കൃഷി ചെയ്യുന്ന ഒന്നാണ് ഇത്. വളരെ ഔഷധഗുണമുള്ള ഒരു ചെടി കൂടിയാണിത്.
അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ ഈ ചെടിയിൽ നിന്ന് ആണ് ഉണ്ടാക്കുന്നത്. ചെടിയുടെ ഉപയോഗം രക്തത്തിലെ രക്താണുക്കളുടെ എണ്ണ കുറയ്ക്കുന്നതിനെ തുടർന്നുള്ള പരീക്ഷണങ്ങളാണ് ഇത്തരത്തിലേക്ക് ഈ ചെടിയെ ഉയർത്തിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.