നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്റൂട്ട്. നമ്മുടെ വീട്ടിൽ സ്ഥിരമായി വാങ്ങാറില്ല എങ്കിലും ഇടക്കെങ്കിലും ബീറ്റ്റൂട്ട് വാങ്ങി കഴിക്കാറുണ്ട്. ശരീരത്തിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ബീറ്റ്റൂട്ട് ആരൊഗ്യ ഗുണങ്ങളെ പറ്റിയാണ്. ശരീരഭാരം കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ബീറ്റ്റൂട്ട് ഫൈബർ അളവ് കൂടുതലും കലോറി കുറവുമാണ്.
ഈ ഫൈബറുകൾ ശരീരത്തിൽ കൊഴുപ്പിനെതിരെ പ്രവർത്തിക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാൻ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്. കൂടാതെ ശരീരത്തിൽ വിഷാംശങ്ങൾ ഇല്ലാതാക്കാനും ജലാംശം നിലനിർത്താനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ബീറ്റ്റൂട്ട് ധാരാളം കഴിക്കുന്നത് വഴി ശരീരത്തിലെ തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. കുടലിന്റെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്.
കുടിലിന്റെ ആരോഗ്യത്തിന് പരിപാലനത്തിനും ആവശ്യമായ അമിനോ ആസിഡ് ഗ്ലൂട്ടോമിൻ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ് ബീറ്റ്റൂട്ട്. ഇത് കൂടൽ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ബാക്ടീരിയകളെ സഹായിക്കുന്ന ഒന്നുകൂടിയാണ്. ഷുഗർ കുറയ്ക്കുന്ന ഒന്നാണ് ഇത്. ബീറ്റ്റൂട്ട് രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹരോഗികൾ ആഴ്ചയിൽ മൂന്ന് ദിവസം എങ്കിലും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര അളവ് കുറയ്ക്കാൻ സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.
ബീറ്റ്റൂട്ട് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിലെ നൈറ്റ് റൈറ്റുകൾ രക്തക്കുഴലുകൾ കൂടുതൽ വികസിക്കാനും ഇതുവഴി തലച്ചോറിൽ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിയും എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ഉയർന്ന രക്തസമ്മർദ്ദം ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് പ്രാഥമിക അപകട ഭാഗമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.