ഉണക്കമീൻ ഇനി വീട്ടിൽ ഉണ്ടാക്കിയാലോ… നല്ല ഫ്രഷ് ഉണക്കമീൻ ഇനി ഫ്രിഡ്ജിൽ തയ്യാറാക്കാം…| Dried Fish Tips

ഇന്ന് എല്ലാ വീട്ടമ്മമാർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. ഉണക്കമീൻ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു ഉണക്കമീൻ ഉണ്ടായാൽ മതി ഒരു പ്ലേറ്റ് ചോറ് കാലിയാകുന്നത് അറിയില്ല അല്ലെ. എന്നാൽ കടയിൽ നിന്ന് ലഭിക്കുന്ന ഉണക്കമീൻ നല്ല വൃത്തിയുള്ളത് ആണെന്ന് ആർക്കെങ്കിലും ഉറപ്പുണ്ടോ. വിശ്വസിച്ചു കഴിക്കാൻ കഴിയുമോ. എന്നാൽ ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം ഉണക്കമീൻ. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇന്ന് ഇവിടെ പറയുന്നത് വെയിലത്ത് ഒന്നും വയ്ക്കാതെ മീൻ ഫ്രിഡ്ജിൽ മാത്രം വെച്ച് എങ്ങനെ ഉണക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഈ ഒരു രീതിയിൽ തന്നെ മീൻ ഉണക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് കടയിൽ നിന്ന് ഇത് വാങ്ങിയിട്ട് ആവശ്യമില്ല. നമുക്കറിയാം പച്ച മീനെക്കാളും ഒരുപാട് വിഷമമുള്ള ഒന്നാണ് ഇത്.

കടയിൽ നിന്ന് വാങ്ങുന്ന ഒന്ന് ആണ് ഇത്. ഏതു രീതിയിലാണ് ഉണക്കിയെടുക്കുന്നത് തുടങ്ങിയ കാര്യങ്ങളും അറിയണമെന്നില്ല. ഈ ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ മതി വളരെ എളുപ്പത്തിൽ തന്നെ മീൻ ഫ്രിഡ്ജിൽ വെച്ച് ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം മീൻ വൃത്തിയാക്കി എടുക്കുക. പിന്നീട് ബ്ലഡ് പോകുന്ന രീതിയിൽ കഴുകിയെടുക്കുക. മീൻ ഉണക്കിയെടുക്കാൻ ആവശ്യമുള്ളത് പ്ലാസ്റ്റിക് കണ്ടെയ്നർ ആണ്. പിന്നീട് ആവശ്യമുള്ളത് കുറച്ച് ഉപ്പാണ്. അതിനായി ആവശ്യമുള്ളത് കല്ലുപ്പ് ആണ്. കല്ലുപ്പ് പാത്രത്തിൽ നല്ലതുപോലെ അടിയിൽ നിരത്തി ഇട്ടുകൊടുക്കുക.

പിന്നീട് മീൻ സ്റ്റോർ ചെയ്തു വയ്ക്കുക. ഏകദേശം ഒരു കിലോ അയിലയ്ക്ക് 100 ഗ്രാം കല്ലുപ്പ് ആവശ്യമാണ്. ക്ലീൻ ചെയ്തെടുത്ത മീനിന്റെ ഉള്ളിലെല്ലാം നല്ലപോലെ ഉപ്പ് നിറച്ചു കൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം കണ്ടെയ്നറിൽ നിറയെ ഉപ്പ് നിറച്ച ശേഷം നല്ലതുപോലെ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. പിന്നീട് മൂന്നുദിവസം കഴിഞ്ഞ് ഇതിലെ വെള്ളം മാറ്റി കൊടുത്ത ശേഷം സൂക്ഷിക്കുക. പിന്നീട് എട്ട് ദിവസം കഴിഞ്ഞശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ.