പപ്പടം കഴിക്കുന്ന ശീലമില്ലേ… ഇനി പപ്പടം വാങ്ങുമ്പോൾ ഈ ഒരു കാര്യം ശ്രദ്ധിച്ചുനോക്കൂ…

പപ്പടം വാങ്ങി ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അത്തരത്തിൽ പപ്പടവുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പപ്പടം എങ്ങനെ സൂക്ഷിച്ചു വയ്ക്കാം. അതുപോലെതന്നെ പപ്പടവുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന മറ്റുള്ള കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്.

പപ്പടം കാലം കുറെ സൂക്ഷിച്ചു വയ്ക്കണമെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കാതെ സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യം എന്താണെന്ന് നോക്കാം. ഈ രീതിയിൽ അരിയിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇങ്ങനെ വെച്ച് കഴിഞ്ഞാൽ പപ്പടം കേട് വരാതെ കുറേക്കാലം സൂക്ഷിക്കാവുന്നതാണ്. ഏതു അരി വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ചോറ് വെക്കാനുള്ള അരി ചാക്കിലെ ഈ രീതിയിൽ പപ്പടം വയ്ക്കുകയാണെങ്കിൽ കേടുവരാതെ കുറെ കാലം പപ്പടം സൂക്ഷിക്കാവുന്നതാണ്.

അതുപോലെതന്നെ പൊട്ടിച്ച പാക്കറ്റിൽ ഉള്ള ബാക്കിയുള്ള പപ്പടം എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം. പൊട്ടിച്ച പാക്കറ്റ് പപ്പടം ഒരു പ്ലാസ്റ്റിക് ബോക്സിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് കുറച്ചു ഉലുവ കൂടി ഇട്ടുകൊടുക്കുക. പിന്നീട് ഇത് അടച്ചുവെച്ച് സൂക്ഷിക്കാൻ സാധിക്കുന്നതാണ്. പുറത്തുവച്ച് കഴിഞ്ഞാൽ തന്നെ ഇത് യാതൊരു കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പപ്പടത്തിൽ നല്ലതും പൊട്ടയും എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.

അതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക പിന്നീട് ഇതിലേക്ക് പപ്പട മുക്കി വയ്ക്കുക. പിന്നീട് അഞ്ചു മിനിറ്റ് ഈ രീതിയിൽ ചെയ്യാവുന്നതാണ്. നല്ല പപ്പടം ആണെങ്കിൽ ഇത് പൊട്ടിപ്പോരുന്നതാണ്. അല്ലാതെ മായം കലർന്ന പപ്പടം ആണെങ്കിൽ ഇത്തരത്തിൽ പെട്ടെന്ന് പൊട്ടിപ്പോരില്ല. നിങ്ങൾ വാങ്ങുന്ന പപ്പടം നല്ലതാണോ എന്ന് ചെക്ക് ചെയ്യാൻ ഈ ഒരു രീതിയിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *