നമ്മുടെ ജീവിതത്തിലും അതുപോലെതന്നെ കുടുംബത്തിലും പലപ്പോഴും ഒരു വില്ലനായി കടന്നുവരുന്ന ഒരു പ്രശ്നമാണ് സ്ട്രോക്ക്. പലപ്പോഴും സന്തോഷകരമായ ജീവിതം ദുരന്തത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. രോഗിയെക്കാൾ കൂടുതൽ കുടുംബാംഗങ്ങൾക്ക് വേദനയുണ്ടാക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇത്തരത്തിലുള്ള സ്ട്രോക്ക് എന്താണ് ഇത് എങ്ങനെയാണ് ശരീരത്തിൽ എത്തിപ്പെടുന്നത്. ഇത്തരം പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താൻ സാധിക്കുമോ. സ്ട്രോക്ക് വരാനുള്ള സാധ്യത ശരീരം കാണിക്കുന്നത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ബ്രെയിനിൽ എന്തെങ്കിലും ഒരു ഡാമേജ് ഉണ്ടാകുമ്പോൾ അത് രക്തം ബ്ലോക്ക് ആകുന്നതു വഴിയോ അല്ലെങ്കിൽ രക്തക്കുഴൽ പൊട്ടുന്നത് വഴിയോ ആണ് സംഭവിക്കുന്നത്. ഇതിനെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഇത് പ്രധാനമായും രണ്ട് തരത്തിലാണ് കാണാൻ കഴിയുന്നത്. 80 ശതമാനം ഇസ്ക്കിമിക്ക് സ്ട്രോക്ക് എന്ന് പറയുന്നു. ഇത് തലച്ചോറിലെ രക്തക്കുഴലുകൾ അടഞ്ഞുപോകുന്നതുമൂലം ഉണ്ടാകുന്ന ഒന്നാണ്. ഏകദേശം 20% രക്തക്കുഴൽ പൊട്ടുന്നത് മൂലം രക്തസ്രാവം മൂലം ഉണ്ടാകുന്നവയാണ്.
ഇത് പ്രധാനമായി രണ്ട് രീതിയിലാണ് കാണാൻ കഴിയുക. ഹൈപ്പർ ടെൻഷൻ മൂലം രക്തക്കുഴൽ പൊട്ടാറുണ്ട്. അല്ലെങ്കിൽ രക്തക്കുഴലുകളിൽ ഉള്ള അനൂരിസം മുതലായ ചെറിയ ബലൂൺ പോലെയുള്ള രക്തക്കുഴലുകളിലുള്ള മുഴ പൊട്ടുന്നത് മൂലം ഉണ്ടാവുന്നത് കണ്ടുവരുന്നുണ്ട്. സ്ട്രോക്ക് പലപ്പോഴും തിരിച്ചറിയാനാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഒരു രോഗിയിൽ തളർച്ച അനുഭവപ്പെടുകയാണെങ്കിൽ അത് സ്ട്രോക്ക് ആണോ എന്ന് എങ്ങനെ തിരിച്ചറിയുമെന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നുണ്ട്.
രോഗിയുടെ സംസാരിച്ചു നോക്കുക കൃത്യമായി മറുപടി പറയാൻ സാധിക്കുന്നുണ്ടോ എന്ന് നോക്കുക. സംസാരത്തിൽ കുഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് സ്ട്രോക്ക് ലക്ഷണം ആയിരിക്കാം. രോഗിക്ക് കൈ ഉയർത്താൻ സാധിക്കാതെ വരിക അല്ലെങ്കിൽ ഉയർത്താൻ സാധിക്കാതെ വരിക എന്നിവ സ്ട്രോക്ക് ലക്ഷണമായിരിക്കാം. മുഖം ഒരു വശത്തേക്ക് കോടിയിരിക്കുന്ന അവസ്ഥയും സ്ട്രോക്ക് ലക്ഷണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.